സൂര്യൻ സ്വയം ജ്വലിക്കുന്നു (ഒറ്റക്കോലം )
This page was generated on April 27, 2024, 10:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഹരികൃഷ്ണൻ പന്തളം
ഗാനരചനഉണ്ണികൃഷ്ണൻ പറക്കോട്
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 28 2016 07:16:15.

സൂര്യൻ സ്വയം ജ്വലിക്കുന്നു..
സൂര്യൻ സ്വയം ജ്വലിക്കുന്നു....
ഭൂമി..സൂര്യനെ ചുറ്റുന്ന നേരം...
രാവാണോ ആദ്യം പകലാണോ ആദ്യം
പറയൂ സൗരയൂഥങ്ങളേ.....
ഹ ഹ ഹ ഹ....
കാലത്തിൻ അലകളിൽ അലയുന്ന ജീവപ്രപഞ്ചം
പിറകെ നടക്കും....
ആദ്യം തുടിക്കും.....
പിറക്കും...പിറകെ...നടക്കും...നടിക്കും മരിക്കും
ഇതുതന്നെ ജീവിത മേളചക്രം
ഇതുതന്നെ ശാശ്വത ജീവസത്യം...
(സൂര്യൻ സ്വയം ജ്വലിക്കുന്നു...)

ജഡമായിടുമ്പോൾ ഉടയോർക്കു-
വേണ്ടാതൊടുക്കം ചുടുകാടെടുക്കും
എരികനലിൽ എരിയുന്ന ചുടലാഗ്നിനാ‍ളങ്ങൾ
ചടുലമായ് നൃത്തമാടുന്നു....
ഒരു കനലിൽ എരിയാത്തൊരാത്മാവിൻ ഗദ്ഗദം
അറിയുന്നിതോർമ്മയിൽ സൂക്ഷ്മമായി...
പടരുന്ന ആഗത ശബ്ദമായി...
ആ...ആ....ആ...ആ....ആ...ആ....
എത്രയോ ചുടലകൾ വീശി ജ്വലിപ്പിച്ചു
വെന്തുനീറുന്ന മനസ്സുമായ് ഞാൻ
വിശ്വം വിറപ്പിച്ച വിഡ്ഢികൾ ഒരുപിടി
ചാരമായ് മാറി പറന്നിവിടെ...(2)
മിഴിയടഞ്ഞോരിവിടെയെത്തുന്നതും കാത്തു്
മിഴിയടയ്ക്കാതെ ഞാൻ നോക്കിനിന്നു...
കർമ്മപഥത്തിലെ തീച്ചൂളയിൽ സ്വയം
വെന്തുരുകുന്നു ഞാനിന്നും.....
തക തകിട...തക തകിട...തക തകിട തജ്ജം...
വെന്തുരുകുന്നു ഞാനിന്നും..
തകധിമി തകധിമി തക...തകധിമി തകധിമി തക...
തകധിമി തകധിമി തക തക്കം...
വെന്തുരുകുന്നു ഞാനിന്നും.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts