വാനം മേലേ (കൊച്ചൗവ്വ പൌലോ അയ്യപ്പ കൊയിലോ (KPAC) )
This page was generated on April 24, 2024, 11:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംസൂരജ് എസ് കുറുപ്പ്
ഗാനരചനസൂരജ് എസ് കുറുപ്പ്
ഗായകര്‍ശങ്കര്‍ മഹാദേവന്‍ ,സൂരജ് എസ് കുറുപ്പ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 16 2016 02:06:07.

വാനം മേലേ...ചിറകേറിപ്പോകാം
പോകാം ദൂരേ..ചിറകേറിപ്പോകാം....
ജിഞ്ചില്ലം ജിഗ് ജിഗ് ജില്ലം പാറിപ്പോകണ കിളിയേ
ജിഞ്ചില്ലം ജിഗ് ജിഗ് ജില്ലം പാറിപ്പോകണ കിളിയേ....
കാലത്തെ പാട്ടും പാടി എങ്ങോട്ടാ പോണേ....
ആ...ആ....ആ....ആ...

അക്കാണും മലമേലെ...ആകാശക്കടലാണേ...
മലയേറിയാലയ്യാ നാടുമുഴുവൻ കാണാല്ലോ..
കണ്ണെത്താ ദൂരത്തു് ചെറു വെള്ളിത്തിര കാണാം
പൊന്നമ്പിളി നീയും പോരുന്നോ....
വാനം മേലേ...ചിറകേറിപ്പോകാം
പോകാം ദൂരേ..ചിറകേറിപ്പോകാം....

ഇന്നത്തെ പകലിന്റെ വെയിലാറും മുൻപേ വാ...
മേലേ മുഴക്കം കേട്ടല്ലോ...
നീ പായും നേരത്തു്...ഞാനുണ്ടീ മുറ്റത്തു്
ഇനി ഞാനും കൂടി പോന്നാലോ...

വാനം മേലേ...ചിറകേറിപ്പോകാം
പോകാം ദൂരേ..ചിറകേറിപ്പോകാം....
ജിഞ്ചില്ലം ജിഗ് ജിഗ് ജില്ലം പാറിപ്പോകണ കിളിയേ
ആ ജിഞ്ചില്ലം ജിഗ് ജിഗ് ജില്ലം പാറിപ്പോകണ കിളിയേ....
കാലത്തെ പാട്ടും പാടി
എങ്ങോട്ടാ പോണേ....
ആ...ആ....ആ....ആ...
വാനം മേലേ...ചിറകേറിപ്പോകാം....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts