സാന്ധ്യതാര (മഴനീര്‍ത്തുള്ളികള്‍ )
This page was generated on March 29, 2024, 8:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഔസേപ്പച്ചൻ
ഗാനരചനകെ വി മോഹൻകുമാർ
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 07 2017 12:03:05.

സാന്ധ്യതാര നിശീഥ വീഥിയിൽ
മാഞ്ഞകന്നു പോകയോ....
ആർദ്രമാമൊരാത്മരാഗം
ദൂരെ മാഞ്ഞു പോകയോ.....
സാന്ധ്യതാര നിശീഥ വീഥിയിൽ
മാഞ്ഞകന്നു പോകയോ....

നിലാമഴ പെയ്യുമീ രാവിൽ...നീലരാവിൽ....
നിലാഹൃദം പുൽകുമീ രാവിൽ...രാ നിലാവിൽ..
നിശാഗന്ധപുഷ്പമായ് വന്നൂ നീ ഇതാരോ...
നിശാദാർദ്രശില്പമായ് നിന്നൂ....

സാന്ധ്യതാര നിശീഥ വീഥിയിൽ
മാഞ്ഞകന്നു പോകയോ....
ആർദ്രമാമൊരാത്മരാഗം
ദൂരെ മാഞ്ഞു പോകയോ.....

നീ ഇതാരു് ദേവകന്യേ....ജീവരാഗം പാടു നീ....
രാ നിലാവിൻ തൂവലേറി മേഘഗീതമായ് വരൂ....
നീ ഇതാരോ ഭൂമി കന്യേ...ദേവരാഗം പാടു നീ....
നീലരാവിൻ മഞ്ചലേറി ശ്യാമമേഘമായ് വരൂ....

സാന്ധ്യതാര നിശീഥ വീഥിയിൽ
മാഞ്ഞകന്നു പോകയോ....
ആർദ്രമാമൊരാത്മരാഗം
ദൂരെ മാഞ്ഞു പോകയോ.....

ഈ വിലോല ജീവനാളം യാത്രയായ് ഏക യാമമായ്
ജീവതീരം രാഗസാന്ദ്രം
ദൂരെ ദൂരെ മാഞ്ഞുപോയ്.....

സാന്ധ്യതാര നിശീഥ വീഥിയിൽ
മാഞ്ഞകന്നു പോകയോ....
ആർദ്രമാമൊരാത്മരാഗം
ദൂരെ മാഞ്ഞു പോകയോ.....
സാന്ധ്യതാര നിശീഥ വീഥിയിൽ
മാഞ്ഞകന്നു പോകയോ........

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts