തിര തിര (ഗപ്പി )
This page was generated on April 23, 2024, 6:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംവിഷ്ണു വിജയ്
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍സുചിത് സുരേശൻ ,മധുവന്തി നാരായൺ ,വിജയൻ അമ്പലപ്പുഴ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 08 2016 06:12:55.
 തിര തിര പാടണ പാട്ടില്
ചെറു തരിമണി പാറണ കാറ്റില്
ചിരികളുമായൊരു കൂട്ടര്
പല തലമുറ വാഴണ നാട്ടില്
കൊട്ടിപ്പാട്ടും കഥകളുമുണ്ടേ
കലകളുമായ് നാട്ടാരുണ്ടേ
മാനം മുട്ടെ കളിചിരിയേറുന്നേ

തിര തിര പാടണ പാട്ടില്
ചെറു തരിമണി പാറണ കാറ്റില്
എല്ലാരും ചങ്ങാത്തം കൊണ്ടാടുന്നേ
കുന്നോളം സ്വപ്‌നങ്ങൾ ചങ്കേറുന്നേ..

തളിരോല പടിമേലെ മുറിവാലൻ കിളിപാടി
കൺ തോരെക്കാണാൻ കൂടെ പോരാമോ ?
പുണ്യാളൻ കാക്കും നാട്ടിൽ കൂടാമോ ? ..

നിറഞ്ഞു മേലെ തെളിഞ്ഞ വാനിൽ
ഒളിഞ്ഞു നോക്കും കുരുന്നു സൂര്യൻ
നിറങ്ങളെ കോരിയൊഴിച്ചീ
നാടിനു ചന്തം ചാർത്തീ ..
ഇരുണ്ട രാവിൽ പൊഴിഞ്ഞുവീഴും
പളുങ്കു തോൽക്കും നിലാവോ
തിളക്കമേറും മിനുക്കുകൾ വാരിത്തൂകി

മാനത്തോ മഴമുകിലഴക്
താഴത്തോ തിരനുരയഴക്
തേനൂറും മൊഴികളിലഴക്
മാറ്റേറും മിഴിയഴക്
മനസ്സാകെയും കുളിർക്കാറ്റഴക്
മുഖത്താകെയും ചിരിക്കൂട്ടഴക്
വസന്തം വിടർന്നേ ഒരു 
നറുസുഗന്ധം പടർന്നേ ...

ഒരു പാട്ടുമൂളി പാതിരാത്താരം
ചെവിയോർത്തിരുന്നു ദൂരെയീ തീരം
തളിരോല പടിമേലേ മുറിവാലൻ കിളിപാടി
കൺ തോരെക്കാണാൻ കൂടെ പോരാമോ ?
പുണ്യാളൻ കാക്കും നാട്ടിൽ കൂടാമോ ?..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts