കുറുമ്പത്തി ചുന്ദരി നീ (ആൻ മരിയ കലിപ്പിലാണു് )
This page was generated on May 2, 2024, 11:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 07 2016 09:43:25.

ഓ ഒ‌ഓ..ഒ‌ഓ ഒ‌ഓ...ഓ ഒ‌ഓ..ഒ‌ഓ ഒ‌ഓ..ഓ..
ഓ ഒ‌ഓ..ഒ‌ഓ ഒ‌ഓ...ഓ ഒ‌ഓ..ഒ‌ഓ ഒ‌ഓ..ഓ...

കുറുമ്പത്തി ചുന്ദരി നീ ചൂളമിടാൻ പോരു്
പകലിലെ പൊൻ വെയിലേ താളമിടാം കൂടേ....
കുഞ്ഞുമണി കണ്ണിണയിൽ കൗതുകത്തിൻ കൂടു്
മനസ്സിൽ വന്നിരുന്നിനി പൂങ്കുയിലേ പാടു്
തെന്നലിട്ടൊരൂയലാടി മഞ്ഞുതുള്ളികൾ
കാത്തിരുന്ന കൂട്ടുമായി ചാരെയാടി വാ...
കൊമ്പനാന മേലെ ഓമൽ കുഞ്ഞുതുമ്പിയായ്
അങ്ങുദൂരെയുള്ള കുന്നിലൊന്നുപോയ് വരാം...

കുറുമ്പത്തി ചുന്ദരി നീ ചൂളമിടാൻ പോരു്
പകലിലെ പൊൻ വെയിലേ താളമിടാം കൂടേ....
കുഞ്ഞുമണി കണ്ണിണയിൽ കൗതുകത്തിൻ കൂടു്
മനസ്സിൽ വന്നിരുന്നിനി പൂങ്കുയിലേ പാടു്....
ഓ ഒ‌ഓ..ഒ‌ഓ ഒ‌ഓ...ഓ ഒ‌ഓ..ഒ‌ഓ ഒ‌ഓ..ഓ..
ഓ ഒ‌ഓ..ഒ‌ഓ ഒ‌ഓ...ഓ ഒ‌ഓ..ഒ‌ഓ ഒ‌ഓ..ഓ...

തൂവാനക്കൊമ്പത്തെ പൂന്തിങ്കൾ പൂമ്പാറ്റേ...
തൂവലോലുമീ കുഞ്ഞുനെറ്റിമേൽ
ചന്ദനത്തണുപ്പുപോലെ ഉമ്മ വെച്ചിടാം
ഈ മൂടൽമഞ്ഞിന്റെ...പാൽപ്പൊയ്കത്തീരത്തായ്
പിഞ്ചുപൈങ്കിളീ...നിന്നെ നെഞ്ചിലെ
പാട്ടുകൊണ്ടു തൊട്ടിലിട്ടു തൊട്ടുറക്കിടാം...
മധുരിക്കും മുന്തിരിതൻ കുമ്പിളുകൾ
ചെങ്കദളി പൂങ്കുലകൾ
ചന്തമെഴും കണ്മണിക്കിനി തന്നേ പോകുവാൻ
ഇളം മുല്ലകളിൽ മെയ്യുരുമ്മി ചെല്ലമണി ചാമരമായ്
ചില്ലരുവിച്ചിന്തുകളായ് കാറ്റും പോന്നിതാ...

കുറുമ്പത്തി ചുന്ദരി നീ ചൂളമിടാൻ പോരു്
പകലിലെ പൊൻ വെയിലേ താളമിടാം കൂടേ....
കുഞ്ഞുമണി കണ്ണിണയിൽ കൗതുകത്തിൻ കൂടു്
മനസ്സിൽ വന്നിരുന്നിനി പൂങ്കുയിലേ പാടു്
തെന്നലിട്ടൊരൂയലാടി മഞ്ഞുതുള്ളികൾ
കാത്തിരുന്ന കൂട്ടുമായി ചാരെയാടി വാ...
കൊമ്പനാന മേലെ ഓമൽ കുഞ്ഞുതുമ്പിയായ്
അങ്ങുദൂരെയുള്ള കുന്നിലൊന്നുപോയ് വരാം...
ഓ ഒ‌ഓ..ഒ‌ഓ ഒ‌ഓ...ഓ ഒ‌ഓ..ഒ‌ഓ ഒ‌ഓ..ഓ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts