വിശദവിവരങ്ങള്‍ | |
വര്‍ഷം | 2016 |
സംഗീതം | ഷാമെജ് ശ്രീധർ |
ഗാനരചന | അൻവർ അലി |
ഗായകര്‍ | മധുശ്രീ നാരായൺ ,അനൂപ് ജി കൃഷ്ണന് ,ഷാമെജ് ശ്രീധർ ,ഗോകുൽ ജോസഫ് ,നിഖിൽ മാത്യൂ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 20 2020 10:37:33.
ചിലതുനാം കളകളായ് പിഴുതെറിഞ്ഞാലും മുളയിടാം തളിരെഴാം വെളിയിടങ്ങളിൽ വഴിയൊരത്താരും കാണാതൊരുനാൾ തണലായ്ത്തീരാം താനെ അതിലെപോകും കാറ്റിൻകിളികൾ കളിവീടെന്നെ കരുതാം ഓ ഓ ഓ ഓ ഇഷ്കിൻ തീയ്യിൽ നിന്നേ ഇഷ്കിൻ നോവിൽ നിന്നേ ഇരുട്ടിൻ പാതകടന്നേ സൂര്യനുദിപ്പോരാകാശം നാം നാമേ മറവികളുമോർമ്മയുമായ് നാളെകൾ തൻ കനവായി മേലെവിണ്ണു താഴെമണ്ണും മാത്രമായ് മുന്നിൽ തിരമാല അലറുന്ന തീരത്ത് തുടരാം ഏകാന്ത ജന്മം പിന്നിൽ പുഴപോലെ കിനിയുന്ന നോവാകെ കടലിൻ മാറത്തോടുങ്ങാൻ മഴതോരാ വേനൽ വരാം വെയിലെങ്ങും പൂത്തുലയാം പുതുകാറ്റത്താടീടാം.......... ഇഷ്കിൻ തീയ്യിൽ നിന്നേ ഇഷ്കിൻ നോവിൽ നിന്നേ ഇരുട്ടിൻ പാതകടന്നേ സൂര്യനുദിപ്പോരാകാശം നാം നാമേ മറവികളുമോർമ്മയുമായ് നാളെകൾ തൻ കനവായി നീരാഴങ്ങൾ വേരുതേടി വന്നിടാം വഴിയമ്പലമെന്നു ഋതുക്കൾ പലർവന്നു വെറുതെ മോഹിച്ചു പോകാം ചിലരാ ശിഖരങ്ങൾ പടരും മേലാപ്പിൽ നിറനക്ഷത്രങ്ങൾ ചാർത്താം നഗരങ്ങൾ അന്തിച്ചായാം ഉടലാകെ ഊയ്യലാടാം ലോകം തീരാ താരാട്ടായിടാം. ഇഷ്കിൻ തീയ്യിൽ നിന്നേ ഇഷ്കിൻ നോവിൽ നിന്നേ ഇരുട്ടിൻ പാതകടന്നേ സൂര്യനുദിപ്പോരാകാശം നാം നാമേ മറവികളുമോർമ്മയുമായ് നാളെകൾ തൻ കനവായി......... |