ഉലകത്തിന്‍ (കരിങ്കുന്നം സിക്സസ് )
This page was generated on May 1, 2024, 4:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍രാഹുല്‍ രാജ്‌ ,അരുൺ ആലാട്ട്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മഞ്ജു വാര്യർ
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2016 17:09:12.

താനാ താനാനാ നാന നാ
തന നാനാ താനാനാ നാനാ നാ....

ഉലകത്തിൻ ഇങ്ങേക്കോണിൽ
ആരും കാണാക്കോണിൽ
വാഴുന്നുണ്ടൊന്നാകെ ചില മനിതർ
ഉള്ളം പൊള്ളും തീയാറും നേരം
കാത്തും ചോടൊന്നായ് മണ്ണിൽ ചേർത്തും
കനവോടെ വാഴും മനിതർ
ലോകം കേൾക്കാൻ....
ഈ മതിലിനുമൊരു കഥയുണ്ടേ
ഈ മണലിനു കവിതകളുണ്ടേ
കിനാവിന്റെ ലഹരി നെയ്ത പല കഥ പാടി...
ഉലകത്തിൻ ഇങ്ങേക്കോണിൽ
ആരും കാണാക്കോണിൽ
വാഴുന്നുണ്ടൊന്നാകെ ചില മനിതർ...

തനനാ തന താനന്നാന നാ
തന താനന്നാന നാ
തന താനാ നാനാ നാ....(2)

നേരിൻ ഇടവഴിയിതു താണ്ടി
പോരിൻ കളമണയുകയാണേ
കാലങ്ങൾ കാതോർക്കവേ...
ഓഹോഹോ നോവിൻ ചെറു കനലുകളാറി
തേടാൻ പുതു കനവുകളേറി
കൈ കോർത്തു നാം നീങ്ങവേ...
ചിരിയേറും ചൊടികളവിടെയുണരും
ചിറകേറി...പുതിയ ദിശയിലുയരും
നിറമേഴും കരളിലൊഴുകിയണയും
നിറതാരങ്ങൾ താഴെ വരും...

ഉലകത്തിൻ ഇങ്ങേക്കോണിൽ
ആരും കാണാക്കോണിൽ
വാഴുന്നുണ്ടൊന്നാകെ ചില മനിതർ
ഉള്ളം പൊള്ളും തീയാറും നേരം
കാത്തും ചോടൊന്നായ് മണ്ണിൽ ചേർത്തും
കനവോടെ വാഴും മനിതർ
ലോകം കേൾക്കാൻ....
ഈ മതിലിനുമൊരു കഥയുണ്ടേ
ഈ മണലിനു കവിതകളുണ്ടേ
കിനാവിന്റെ ലഹരി നെയ്ത പല കഥ പാടി...
ഉലകത്തിൻ ഇങ്ങേക്കോണിൽ
ആരും കാണാക്കോണിൽ
വാഴുന്നുണ്ടൊന്നാകെ ചില മനിതർ...

തനനാ തന താനന്നാന നാ
തന താനന്നാന നാ
തന താനാ നാനാ നാ....(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts