കനവുണരും (ധനയാത്ര )
This page was generated on April 26, 2024, 2:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംകാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ഗാനരചനശരത്‌ വയലാര്‍ ,ജിനേഷ് കുമാർ
ഗായകര്‍ശ്രുതി സുരേഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍റിയാസ് ഖാൻ ,ശ്വേത മേനോൻ ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: August 16 2017 07:03:15.
 ആ...ആ...ആ...
കനവുണരും മിഴിയിൽ
കരിമഷി പടരുകയോ
കഥയുടെ പാതിയിലേ
യവനിക വീഴുകയോ
അണയുന്നു ദീപങ്ങൾ
തളരുന്നു പാദങ്ങൾ

പലവേഷമാടാൻ ഞാൻ നിൽക്കെ
പറയാതെ പോയോ പ്രിയരെല്ലാം
ഹൃദയം പിടഞ്ഞു തേങ്ങുമ്പോൾ
നിഴൽ പോലെ ഞാൻ മാത്രം
അഴൽ മൂടി ഞാൻ മാത്രം
കനവുണരും മിഴിയിൽ
കരിമഷി പടരുകയോ

കന്നി വെയിൽ തെളിയും പോലെ
മനസ്സിൽ തെളിഞ്ഞ നിനവേതോ
കൊന്നമലർ വിരിയും പോലെ
കണി കണ്ടുണർന്ന ചിരിയേതോ
ഈണം തുളുമ്പും ഗാനം പകർന്നു
താളമിട്ടു മായാ സ്വപ്‌നങ്ങൾ
മധുരമാ....... കാലമേ.....
ദൂരെ മറയുന്നു നീയും

നിഴൽ പോലെ ഞാൻ മാത്രം
അഴൽ മൂടി ഞാൻ മാത്രം
കനവുണരും മിഴിയിൽ
കരിമഷി പടരുകയോ

പൂ വിരിച്ച പാതകൾ തോറും
കനൽ തൂവിടുന്ന കരമേതോ
തോളുരുമ്മി നടന്നവരെല്ലാം
വഴി മാറിടുന്നു പൊരുളെന്തോ..
രാഗം മറന്നു മോഹം പൊലിഞ്ഞു
ഞാനണഞ്ഞതേതോ വിജനതയിൽ..
തരളമായ്...... പ്രാണനോ.....
ചിറകു കുടയുന്നു കൂട്ടിൽ

നിഴൽ പോലെ ഞാൻ മാത്രം
അഴൽ മൂടി ഞാൻ മാത്രം
കനവുണരും മിഴിയിൽ
കരിമഷി പടരുകയോ

(കനവുണരും മിഴിയിൽ......)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts