തൂമിന്നല്‍ (മുദ്ദുഗൌ )
This page was generated on April 26, 2024, 8:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍ഹരിചരൻ ശേഷാദ്രി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 12 2016 15:30:48.

തൂ മിന്നൽത്തൂവൽ തുമ്പാൽ മെല്ലെ
എൻ പൂവൽ കനവിൽ തഴുകാൻ വരൂ....
വാർത്തിങ്കൾ മായും രാവിൻ കൊമ്പിൽ
ചിറകേറി നീ.....
പുലർ വെയിൽ മലർ തരൂ...
നിൻ പീലിക്കണ്ണിൽ മിന്നിക്കാണും
പൊൻ താരാജാലം ചിരി തൂകിയോ
നിറമേഴും മിന്നും മഴവിൽ പടവിൽ
അണയാമെന്നും...തളിർ മുകിൽ കുളിർ തൊടാം..
ഒരു സ്വപ്നം കാണും പോലെ...ഒഹോ ഹോ...
പുതു സ്വർഗ്ഗം ചേരും പോലേ...
അരികിലാരോ...അഴകു ചൂടി...വിരിയവേ...ഞാനും..
പൂങ്കാറ്റായ് മേയുന്നോ.....
(തൂ മിന്നൽത്തൂവൽ....)

മഴ നുള്ളും തുള്ളികൾ...കരളോരം വീഴവേ...
നിനവാകേ...നിൻ മുഖം മാത്രമായ്....
പകലാഴും സന്ധ്യകൾ...
കുടയുന്നോ വാനിലായ്‌...കുങ്കുമം...പ്രണയമായ്.....
അറിയാതെ എന്നോ നീ..എന്റെ ജീവന്റെ നിഴലായ് മാറി...
പറയാതെയെന്നാളും...ഓമൽ താരാട്ടായ്...
നെഞ്ചിൽ ആലോലമുണരുന്നുവോ...
(തൂ മിന്നൽത്തൂവൽ....)

തണൽ വീഴാ വഴിയിലും...പുഴ മീട്ടും പാട്ടിലും
കനലോലും നോവുമായ് തേടി ഞാൻ....
മറുവാക്കിൻ കുമ്പിളിൽ...നറു പൂന്തേൻ ഈണമായ്
ഇതിലേ...പോരുമോ....
കടലാഴമോളം നീ...പെയ്തിറങ്ങുന്നോ...
മനസ്സിൽ താനേ...
പിരിയാതെയെന്നാളും തമ്മിലൊന്നായ്...
ജന്മമാരോമലേ പുൽകുമോ.....
(തൂ മിന്നൽത്തൂവൽ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts