മഴയേ മഴയേ (ജെയിംസ് ആന്റ് ആലീസ് )
This page was generated on April 26, 2024, 7:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍കാർത്തിക്ക് ,അഭയ ഹിരണ്മയി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 09 2016 17:39:40.

മഴയേ....
മഴയേ മഴയേ മഴയേ....മഴയേ...
മനസ്സിൽ മഷിയായ് ഉതിരും നിറമേ...
ഉയിരിൻ തൂലികയിൽ നിറയും പെൺ നിറമേ...
നീ വെൺപ്രാവായ്‌ പാടും നീ നിറമേ നിറമേ..
നീറും നോവിൽ പുൽകും തേൻ നിറമേ...
മഴയേ മഴയേ മഴയേ....മഴയേ...
മനസ്സിൽ മഷിയായ് ഉതിരും നിറമേ...

വാതിൽ ചില്ലിൽ പുലർമഞ്ഞു പോലെ
ഏതോ സ്വപ്നം പുണർന്നൊന്നു മെല്ലെ
വിരലും വിരലും പതിയെ ചേരുന്ന നേരം
ഉലയും മിഴിയാൽ ഞൊടിയിൽ തെന്നിമാറി എന്തേ...
മഴയേ മഴയേ മഴയേ....മഴയേ...
മനസ്സിൽ മഷിയായ് ഉതിരും നിറമേ...

ആരോ ചായം കുടഞ്ഞിട്ട പോലെ
നീയെൻ താളിൽ പടർന്നേറിയില്ലേ...
നദിയും നദിയും കടലായ് മാറുന്ന രാവിൽ
ഇനി നിൻ വിടരും മിഴിയിൽ ഞാൻ അറിഞ്ഞിതെന്നെ...

മഴയേ മഴയേ മഴയേ....മഴയേ...
മഴയേ....
മനസ്സിൽ മഷിയായ് ഉതിരും നിറമേ...
ഉയിരിൻ തൂലികയിൽ നിറയും പെൺ നിറമേ...
നീ വെൺപ്രാവായ്‌ പാടും നീ നിറമേ നിറമേ..
നീറും നോവിൽ പുൽകും തേൻ നിറമേ...

മഴയേ മഴയേ മഴയേ....മഴയേ...
മനസ്സിൽ മഷിയായ് ഉതിരും നിറമേ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts