തിരുവാവണി രാവു് (ജേക്കബിന്റെ സ്വർഗ്ഗരാജ്യം )
This page was generated on April 25, 2024, 9:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍ഉണ്ണി മേനോന്‍ ,സിതാര കൃഷ്ണകുമാർ ,മീറാ ശർമ്മ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 11 2016 11:15:39.

തിരുവാവണി രാവു്....മനസ്സാകെ നിലാവു്...
മലയാളച്ചുണ്ടിൽ...മലരോണപ്പാട്ടു്....
തിരുവാവണി രാവു്....മനസ്സാകെ നിലാവു്...
മലയാളച്ചുണ്ടിൽ...മലരോണപ്പാട്ടു്....

മാവിൻ കൊമ്പേറുന്നൊരു പൂവാലിക്കുയിലേ...
മാവേലിത്തമ്പ്രാന്റെ വരവായാൽ ചൊല്ല്
തിരുവാവണി രാവു്....മനസ്സാകെ നിലാവു്...
മലയാളച്ചുണ്ടിൽ...മലരോണപ്പാട്ടു്....
തിരുവാവണി രാവു്....മനസ്സാകെ നിലാവു്...
മലയാളച്ചുണ്ടിൽ...മലരോണപ്പാട്ടു്....

പൂവേ...പൊലി..പൂവേ...പൊലി
പൂവേ...പൂവേ...
പൂവേ...പൊലി..പൂവേ...പൂവേ...

പൂവേ...പൊലി..പൂവേ...പൊലി..
പൂവേ...പൂവേ....
പൂവേ...പൊലി..പൂവേ...പൂവേ....

ആ....ആ....ആ....
കടക്കണ്ണിൽ മഷി മിന്നും മുറപ്പെണ്ണിൻ കവിളത്തു്
കുറുമ്പിന്റെ കുളിരുമ്മ സമ്മാനം
പൂക്കൂട നിറയ്ക്കുവാൻ പുലർമഞ്ഞിൻ കടവത്തു്
പുന്നാരക്കാറ്റിന്റെ സഞ്ചാരം
ഇലയിട്ടു വിളമ്പുന്ന രുചികളിൽ വിടരുന്നു
നിറവയറൂണിന്റെ സന്തോഷം...
പൂങ്കോടിക്കസവിട്ടു് ഊഞ്ഞാലിലാടുമ്പോൾ
നിനവോരമുണരുന്നു സംഗീതം...
സംഗീതം....

പൂവേ...പൊലി..പൂവേ...പൊലി
പൂവേ...പൂവേ...
പൂവേ...പൊലി..പൂവേ...പൂവേ...

പൂവേ...പൊലി..പൂവേ...പൊലി..
പൂവേ...പൂവേ...
പൂവേ...പൊലി..പൂവേ...പൂവേ...

തിരുവാവണി രാവു്....മനസ്സാകെ നിലാവു്...
മലയാളച്ചുണ്ടിൽ...മലരോണപ്പാട്ടു്....
മാവിൻ കൊമ്പേറുന്നൊരു പൂവാലിക്കുയിലേ...
മാവേലിത്തമ്പ്രാന്റെ വരവായാൽ ചൊല്ല്
തിരുവാവണി രാവു്....മനസ്സാകെ നിലാവു്...
മലയാളച്ചുണ്ടിൽ...മലരോണപ്പാട്ടു്....
ആ....ആ....ആ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts