പുലർകാലം പോലെ (വള്ളീം തെറ്റി പുള്ളീം തെറ്റി )
This page was generated on April 28, 2024, 1:59 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംസൂരജ് എസ് കുറുപ്പ്
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഹരിചരൻ ശേഷാദ്രി ,മഡോണ സെബാസ്റ്റ്യന്‍
രാഗംഖരഹരപ്രിയ
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 29 2016 07:04:49.
പുലർകാലം പൊലേ വിരൽ തുമ്പാലെൻ നെഞ്ചിലേ
മലർകാലം പോലെ മെല്ലെ തലോടാം...
വാ നീ കിനാവായി..

പുലർകാലം പൊലേ വിരൽ തുമ്പാലെന്നുള്ളിലെ ..
ഒരു മലർ കാലം പോലെ തഴുകാനായി കാണാതെ
വാ മെല്ലേ ..

എൻ പിറന്നാളിൽ പലകുറി തിരഞ്ഞാരെ
സ്വയംവരം നെറുകയിലെഴുതിയ വരം പോലവേ
മനം പാടുന്ന ദേവമന്ത്രമൊടു ദിനം തേടുന്നതാരേ
സ്വയംവരം കനവുകളെഴുതിയ വരം പോലയോ ...

ഇളം പൂമുല്ല പോലെ ഇതൾ വീശും വന്നെന്നിൽ നീ
കടൽ പോലെയെന്റെ ഉടൽ തേടും വെൺതീരം നീ
മൌനം .. നറുതേനായി മാറീ
മിഴിയാൽ തമ്മിൽ.. നാം മൊഴിയേ ..

ആ..
നിലാ പൂത്താലി പോലെ വരും എതോ വാർത്തിങ്കൾ നീ
കുയിൽ പാടിയില്ലേ സ്വരം കാതിൽ നിന്നീണം പോൽ
മോഹം ഒരു തീയായി താനേ..
പറയാതെല്ലാം നാമറിയേ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts