ട ട ട ടാങ്ങ് (ഡാർവിന്റെ പരിണാമം )
This page was generated on May 5, 2024, 3:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംശങ്കർ ശർമ്മ
ഗാനരചനപി എസ് റഫീക്
ഗായകര്‍നകുൽ കൃഷ്ണമൂർത്തി ,ശങ്കർ ശർമ്മ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2016 14:28:50.




ടടട ടങ്ങ്...ടണ്ട ടങ്ങ്...ടണ്ട ടങ്ങ്
നടനടന്നൊടുവിലീ വഴിയിലായ്
ഓ...പെൺ കടലേ.....
ഓ...പെൺ കവിതേ...
നിൻ കരയിൽ..വെറുതേ അലയാം...
ഇവിടെ ഇവിടേ....

ടടട ടങ്ങ്...ടണ്ട ടങ്ങ്...ടണ്ട ടങ്ങ്
തവിടു പിണ്ണാക്കു കാടി പരുവമായ്
ഓ...പെൺ കുരിശേ...പൊൻ പണിയേ...
നിൻ നിഴലിൻ...ചുവടെ അലിയാം...
ഇവിടെ ഇവിടേ....

ടടട ടങ്ങ്...ടണ്ട ടങ്ങ്...ടണ്ട ടങ്ങ്
പുളിയുറുമ്പിന്റെ കൂടു് തലയിലായ്...

പാലടയിൽ പഞ്ചസാരപോൽ...
നിന്റെ തേൻ തരിയിൽ കരിയുറുമ്പു പോൽ
നിന്റെ അൾത്താരയിൽ ബാലനായിടാം
ഇന്നു് പ്രാർത്ഥിക്കുവാൻ കൂടെ വന്നിടാം...ഓ ഓ...

ടടട ടങ്ങ്...ടണ്ട ടങ്ങ്...ടണ്ട ടങ്ങ്
പണികളൊന്നിച്ചു പെടലി മേലെയായ്...
വീഞ്ഞൊഴുകും നോമ്പു വീടലിൽ
തോളു തോൾ ചേർന്നു നാം കുർബാന കൊണ്ടിടാം
കയ്പ്പുകാലങ്ങളിൽ കൂട്ടു വന്നിടാം
സ്വർണ്ണ പുണ്യാളനെ കാണുന്ന നാൾ
പള്ളിയിൽ പണ്ടു നാം കൊണ്ടു പോയ് വെച്ചൊരാ....
ഉള്ളം തമ്മിൽ കൈ മാറിടാം...

ഓ...പെൺ കടലേ...പെൺ കവിതേ...
നിൻ കരയിൽ..വെറുതേ അലയാം...
ഇവിടെ ഇവിടേ....
(ടടട ടങ്ങ്...ടണ്ട ടങ്ങ്...)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts