ഇന്നലെയെന്നൊരു (ഹല്ലേല്ലുയ്യ )
This page was generated on April 30, 2024, 6:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംചന്ദ്രൻ രാമമംഗലം
ഗാനരചനഎസ് എ അഭിമാൻ
ഗായകര്‍ബോബൻ വിജയൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നരേന്‍ ,മേഘ്ന രാജ്
ഗാനത്തിന്റെ വരികള്‍
Last Modified: March 01 2016 15:34:52.

ഇന്നലെയെന്നൊരു പൂവിന്റെയുള്ളിൽ
ഞാനിന്നും ഉറങ്ങാതിരിപ്പൂ...
ഇന്നലെയെന്നൊരു പൂവിന്റെയുള്ളിൽ
ഞാനിന്നും ഉറങ്ങാതിരിപ്പൂ...
ഒരു തുള്ളി മഞ്ഞായ്‌ ഒളിപ്പൂ...
ഒരു കുറി നീ വരൂ കാറ്റേ...
ചെറു പുളി മധുരം വീഴ്ത്താൻ...
ഒരു കുറി നീ വരൂ കാറ്റേ...
ഓർമ്മതൻ ഊഞ്ഞാലിലാട്ടാൻ...എന്നെ
ഓർമ്മതൻ ഊഞ്ഞാലിലാട്ടാൻ.....

മറഞ്ഞതെന്തേ..ദൂരെ ദൂരെ
അമ്മത്താരാട്ടായ് ഒരു കാലം...(2)
പകരുക നെഞ്ചിലെ മധുചഷകങ്ങളിൽ
പടരും വിഷാദ സ്വരം...
പകരുക നെഞ്ചിലെ മധുചഷകങ്ങളിൽ
പടരും വിഷാദ സ്വരം...
പനി ഗാ രീ സാ...
രിസ ഗാ..മപ ഗ രീ
സാ...നിധ പമ ഗ രീ
നിസ ഗാ രീ സ....

നിലാവുപോലെ നീ...അണയുമെന്നോ ഈ
നിശയുടെ നിഴൽവീഥിയിൽ...(2)
മൗനത്തിൽ നിന്നൊരു മധുരഗാനമായ്
എന്നെ നീ ഉണർത്തുമെന്നോ...
മൗനത്തിൽ നിന്നൊരു മധുരഗാനമായ്
എന്നെ നീ ഉണർത്തുമെന്നോ...
ആ...ആ...ആ...ആ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts