ചിരിയോ ചിരി പുഞ്ചിരി (ആക്ഷൻ ഹീറോ ബിജു )
This page was generated on April 27, 2024, 11:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,വൈക്കം വിജയലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 28 2016 09:14:24.

ചിരിയോ ചിരി പുഞ്ചിരി തഞ്ചിടുന്ന വിളയാട്ടം
ഉലകാകെയൊരോട്ടം...ഉയിരിൻ കഥയാട്ടം...
മരയോന്തുകണക്കുടലൊന്നുമാറി വഴിയോടീ...
അതിരമ്പുഴ ചാടീ....അറിയാക്കര തേടീ....

പട തന്നിലൊരുങ്ങുക മുൻപേ...
പട പന്തളമോടരുതൻ‌പേ...(2)
മുയൽ ആമയോടേറ്റതുപോലെ
മടി കേറിയിടം തിരിയല്ലേ....
കടകം തിരിയും കഥ മാറി വരും
അതിസാഹസമോടിനിയും തുടരും...
സഞ്ചാരം....
സാനന്ദം....

ചിരിയോ ചിരി പുഞ്ചിരി തഞ്ചിടുന്ന വിളയാട്ടം
ഉലകാകെയൊരോട്ടം...ഉയിരിൻ കഥയാട്ടം...

മിഴി രണ്ടിലുമെന്തിനു നാണം...
അതു കണ്ടിടനെഞ്ചിലൊരീണം...(2)
ദിനം എണ്ണിയൊരുങ്ങണു യാനം
നറു പന്തലിടാൻ നിറമാനം...
ദിനരാവുകളിൽ ചെറുപുഞ്ചിരികൾ
മധു മുന്തിരിനീരു ചുരന്നുതരും...
സാമോദം....
സാഘോഷം....

ചിരിയോ ചിരി പുഞ്ചിരി തഞ്ചിടുന്ന വിളയാട്ടം
ഉലകാകെയൊരോട്ടം...ഉയിരിൻ കഥയാട്ടം...
ചിരിയോ ചിരി പുഞ്ചിരി തഞ്ചിടുന്ന വിളയാട്ടം
ഉലകാകെയൊരോട്ടം...ഉയിരിൻ കഥയാട്ടം....
ഉയിരിൻ കഥയാട്ടം..
ഉയിരിൻ കഥയാട്ടം...
ഉയിരിൻ കഥയാട്ടം....
ഉയിരിൻ കഥയാട്ടം.....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts