മായും സന്ധ്യേ (ആകാശ് വാണി )
This page was generated on May 5, 2024, 3:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംരാഹുല്‍ സുബ്രഹ്മണ്യന്‍
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍അരുൺ ആലാട്ട് ,ര‌മ്യാ നമ്പീശൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 19 2016 11:08:46.


മായും സന്ധ്യേ അണയാ കിരണം തിരയുന്നു
തീരാരാവിൽ തനിയേ മാഞ്ഞോ നീ
താനേ വീണ്ടും വെയിലായ് ഇരുളായ് പിരിയാതെ
മേലെ വാനിൽ വെറുതെ നീളാമോ
ഈ നിലവും ഈ അഴകും കതിരാണോ മറയാണോ
പെയ്തൊഴുകും നിറ നോവാണോ
സാന്ത്വനമായ് നീ പടരൂ പകലോരം ഇരവോരം
വീണുരുകും മനസ്സിൻ മാറിൽ...

ഏതോ വിജനതയിലലയുകയാണീ
കരളിനിരു കരയിലിതിന്നോ ഒരലരുപോൽ മോഹം
ഓരോ അസുലഭ നിമിഷമിതു തോറും
നാം ഇരുവരും അകലുകയാണോ ഈ വഴികളിൽ.. വീണ്ടും..
നാൾ വഴികളിലായ് ആശകളുമായി കൂട് കൂട്ടി നാം
കാവലായി മാരി തോരെ കൂട് തകരാതെ...

മായും സന്ധ്യേ അണയാ കിരണം തിരയുന്നു
തീരാരാവിൽ തനിയേ മാഞ്ഞോ നീ
താനേ വീണ്ടും വെയിലായ് ഇരുളായ് പിരിയാതെ
മേലെ വാനിൽ വെറുതെ നീളാമോ
ഈ നിലവും ഈ അഴകും കതിരാണോ മറയാണോ
പെയ്തൊഴുകും നിറ നോവാണോ
സാന്ത്വനമായ് നീ പടരൂ പകലോരം ഇരവോരം
വീണുരുകും മനസ്സിൻ മാറിൽ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts