കണ്ണാരം പൊത്താൻ (മുട്ടായി കള്ളനും മമ്മാലിയും )
This page was generated on April 27, 2024, 6:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംരതീഷ്‌ കണ്ണന്‍
ഗാനരചനലേഖ അംബുജാക്ഷൻ
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 19 2015 06:29:27.
കണ്ണാരം പൊത്താനെത്തും കൈതപ്പൂങ്കാറ്റെ
കാതോരം ചൊല്ലിത്തന്നാല്‍ കൂടെ കൂട്ടാമോ
കണ്ണാരം പൊത്താനെത്തും കൈതപ്പൂങ്കാറ്റെ
കാതോരം ചൊല്ലിത്തന്നാല്‍ കൂടെ കൂട്ടാമോ
കളിവാക്കു പറഞ്ഞു നടന്നീടാം
കുനു കുന്നില്‍ ചാടി കേറീടാം
കഥ പതിവായ്‌ ചൊല്ലിത്തന്നീടാം
താഴേക്കു പറന്നീടാം....
കണ്ണാരം പൊത്താനെത്തും കൈതപ്പൂങ്കാറ്റെ
കാതോരം ചൊല്ലിത്തന്നാല്‍ കൂടെ കൂട്ടാമോ

നീലക്കടലോരം തേടിപ്പോകും തിരയുടെ താളത്തില്‍
തൂവഞ്ചി തുഴഞ്ഞു തുഴഞ്ഞാ ദൂരം തേടുന്നേ
ആകാശക്കൊട്ടാരത്തെ തൊട്ടു തലോടാനാണല്ലോ
കാര്‍മേഘ പഞ്ഞിക്കൂട്ടം ഒന്നായോടുന്നേ
അരയാല്‍ തേടി നടന്നീടാം
ഒരു പിടി നേരമിരുന്നീടാം
അഴകേറും കാഴ്ചകള്‍ കണ്ടീടാം
ദൂരേക്ക്‌ പറന്നീടാം....
കണ്ണാരം പൊത്താനെത്തും കൈതപ്പൂങ്കാറ്റെ
കാതോരം ചൊല്ലിത്തന്നാല്‍ കൂടെ കൂട്ടാമോ

കൂമ്പാള തൊപ്പിയണിഞ്ഞൊരു വല്യപ്പന്‍ കളമുഴുതുമ്പോള്‍
കോലോത്തെ വല്ല്യമ്പ്രാനും ഒപ്പം ചേരുന്നേ
ആമാടപ്പെട്ടിയുമായ്‌ അന്തിചോപ്പു മടങ്ങുമ്പോള്‍
പാടത്തെ മാടപ്രാവുകള്‍ അക്കരെ തേടുന്നേ
രാക്കിളി പറയും കഥ കേള്‍ക്കാന്‍
രാവിന്‍ മടിയില്‍ മയങ്ങീടാം
പുലരിപ്പെണ്ണു വരുന്നേരം
കുളിരോടെ പറന്നീടാം....

കണ്ണാരം പൊത്താനെത്തും കൈതപ്പൂങ്കാറ്റെ
കാതോരം ചൊല്ലിത്തന്നാല്‍ കൂടെ കൂട്ടാമോ
കളിവാക്കു പറഞ്ഞു നടന്നീടാം
കുനു കുന്നില്‍ ചാടി കേറീടാം
കഥ പതിവായ്‌ ചൊല്ലിത്തന്നീടാം
താഴേക്കു പറന്നീടാം....





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts