തന്നെ തന്നെ (റ്റൂ കണ്‍ട്രീസ്‌ [കനേഡിയൻ താറാവ് ] )
This page was generated on April 19, 2024, 4:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍കാർത്തിക്ക് ,അഭയ ഹിരണ്മയി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 11 2015 11:13:57.

തന്നെ തന്നെ തിരയുന്നോ പെണ്ണേ...
തന്നെ താനേ അറിയുന്നോ നിന്നെ
നിന്നെത്തന്നെ അറിയുന്നീ നേരം...
മിന്നൽപ്പൂവായ് വിടരുന്നോ താനേ.....
ഏതോ നോവിൻ കനലല്ലേ നെഞ്ചിൽ...
മായാരാവിൻ നിഴലല്ലേ കണ്ണിൽ....
കാണാനേരിൻ പുതുതീരം തേടി
താനേ നീങ്ങും കളിയോടം നീയേ...
കണിമലരേ മുല്ലേ...നിന്നെ നീ തനിയേ...
വെയിലകലേ...മാഞ്ഞേ...നിന്നെ വേർപിരിയേ...
ഇനിയകലെ പോകേ...താനേ തേങ്ങരുതേ...
തളരരുതേ.....
അലലാ അലലാ അലലാ അലലാ ലാല്ലേ ലാ....
അലലാ അലലാ അലലാ ആയ് ലാ...(2)

കാണാതെ കാവലായീ...നോവാറ്റും തെന്നലായീ...
നീ പോകും പാതയാകേ...ഞാനെന്നും കൂടെയില്ലേ....
ഒരു നല്ല പകലിന്റെ വരവു തേടുന്ന വാർത്തിങ്കളേ...
കണിമലരേ മുല്ലേ...നിന്നെ നീ തനിയേ...
വെയിലകലേ...മാഞ്ഞേ...നിന്നെ വേർപിരിയേ...
ഇനിയകലെ പോകേ...താനേ തേങ്ങരുതേ...
തളരരുതേ.....

തന്നെ തന്നെ തിരയുന്നോ പെണ്ണേ...
തന്നെ താനേ അറിയുന്നോ നിന്നെ...

തേനോലും നാളു പോകേ...താനേ നീ ദൂരെ മായേ
തേങ്ങുന്നൂ നെഞ്ചിലാരോ...ആരാരും കേട്ടിടാതേ....
ഇനിയുള്ള വഴികളിൽ തനിയെയാവുന്നു ഞാനിന്നിതാ
കണിമലരേ മുല്ലേ...നിന്നെ നീ തനിയേ...
വെയിലകലേ...മാഞ്ഞേ...നിന്നെ വേർപിരിയേ...
ഇനിയകലെ പോകേ...താനേ തേങ്ങരുതേ...
തളരരുതേ.....
ഒ‌ ഒ‌ഓ ഓഹോ ഓഹോ ഹോ...ഹോ ഹോ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts