മേഘമണി (രാജമ്മ @ യാഹൂ)
This page was generated on May 5, 2024, 8:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,ആസിഫ് അലി
ഗാനത്തിന്റെ വരികള്‍
Last Modified: December 06 2015 17:41:52.

മേഘമണിക്കുടയുടെ താഴെ...ഉലകമിതു പണിതവനാരോ
കാണുകിൽ പറയാം അവനു സലാം...
ചങ്കീന്നൊരിമ്മിണി വലിയ സലാം
എല്ലാരും ചൊല്ലട്ടങ്ങനെ സലാം സലാം
ചൊല്ലു ചൊല്ലു ഇമ്മിണി ഇമ്മിണി വലിയ സലാം
എല്ലാരും ചൊല്ലട്ടങ്ങനെ സലാം സലാം...
ചൊല്ലു ചൊല്ലു ഇമ്മിണി ഇമ്മിണി വലിയ സലാം...
(മേഘമണിക്കുടയുടെ താഴെ...)

ചാണ്‍ വയറു നിറയ്ക്കാൻ വേണ്ടി ചാവാൻ പോണ്ടാ ചങ്ങായീ...
വാ കീറിയ മൂപ്പരു തന്നെ ഉണ്ണാൻ വകയും തന്നോളും.....(2)
ഹാർമോണിയപ്പെട്ടിയും നീട്ടി ഒരു സിനിമാ പാട്ടും മൂളി
പതിവായി മാളികയിൽ നാം രാപ്പകൽ കൂടും ഉഷാറായി....
മാനാഞ്ചിറ മൈതാനം പോൽ മനസ്സാവേ
നിങ്ങക്കുണ്ടിമ്മിണിയിമ്മിണി വലിയ സലാം...
മാനാഞ്ചിറ മൈതാനം പോൽ മനസ്സാവേ
നിങ്ങക്കുണ്ടിമ്മിണിയിമ്മിണി വലിയ സലാം....

ഈ ഭൂമിയിലെന്തിനുമേതിനും അതിരുകുറിച്ചവനാണല്ലോ
മാളോരുടെ ക്നാവിനു മാത്രം സർവ്വേക്കല്ലവനിട്ടില്ലാ....(2)
അതുകൊണ്ടെല്ലാർക്കും ഉള്ളിൽ കൊട്ടാരം പണിയാനായി
പണമില്ലാ പാവത്താനും പാതിരനേരം രാജാവായ്‌...
ഹേയ്‌...മിഠായിത്തെരുവിൽ കിട്ടാ മധുരം പോൽ
ചങ്ങാത്തം തന്നവനിമ്മിണി വലിയ സലാം...
മിഠായിത്തെരുവിൽ കിട്ടാ മധുരം പോൽ
ചങ്ങാത്തം തന്നവനിമ്മിണി വലിയ സലാം....
(മേഘമണിക്കുടയുടെ താഴെ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts