ഉള്ളതു ചൊന്നാൽ (രാജമ്മ @ യാഹൂ)
This page was generated on May 8, 2024, 1:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,സംഗീത ശ്രീകാന്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,ആസിഫ് അലി
ഗാനത്തിന്റെ വരികള്‍
Last Modified: December 06 2015 17:43:28.

ഹേ....ഉള്ളതു ചൊന്നാലുള്ളം ഇതുപോൽ തുള്ളിത്തുളുമ്പീട്ടില്ലാ...
ഹും...ഉള്ളതു ചൊന്നാലുള്ളം ഇതുപോൽ തുള്ളിത്തുളുമ്പീട്ടില്ലാ...
മനമാകെപ്പാടെയൊരു പൂരപ്പാതിരാ നിലാവു് ചൊരിഞ്ഞു പണിതൊരു നിലയം
ധൂംന ധൂംന ധന ധിരന
ധൂം...ധൂംന ധൂംന ധന ധിരനാ....
ഉള്ളതു ചൊന്നാലുള്ളം ഇതുപോൽ തുള്ളിത്തുളുമ്പീട്ടില്ലാ...

നെയ്ത്തിരി കൈത്തിരി പൂത്തുണരും തൃക്കാർത്തികയായി
ഒത്തിരി കാൽപ്പെരുമാറ്റവുമായ് പലപല കനവുകളാടി....
നെയ്ത്തിരി കൈത്തിരി പൂത്തുണരും തൃക്കാർത്തികയായി
ഒത്തിരി കാൽപ്പെരുമാറ്റവുമായ് പലപല കനവുകളാടി
മോഹനമുരളിക തിരളിയ മധുരവ ലാളന തിരുവിഴയായി...
വരും തരും തരംഗമേ.....
ധൂംന ധൂംന ധന ധിരന
ധൂംന ധൂംന ധന ധിരനാ....
(ഹേ....ഉള്ളതു ചൊന്നാലുള്ളം...)

പൂപ്പടയാടിയൊരാരവമതു തിരതെന്നീ കാതിൽ
നാക്കില നാല്പതു കൂട്ടവുമായ് ചെറുമണിയൂണു വിളമ്പി...
പൂപ്പടയാടിയൊരാരവമതു തിരതെന്നീ കാതിൽ...
നാക്കില നാല്പതു കൂട്ടവുമായ് ചെറുമണിയൂണു വിളമ്പി...
വാരൊളി മെഴുകിയ ദ്യുതിയിലെ മൃദുലയ ഭാവന ചിറകടിയായി...
സ്വരം തരും തരംഗമേ.....
ധൂംന ധൂംന ധന ധിരന
ധൂംന ധൂംന ധന ധിരനാ....
(ഉള്ളതു ചൊന്നാലുള്ളം...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts