വിശദവിവരങ്ങള്‍ | |
വര്‍ഷം | 2015 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | പി എസ് റഫീക് |
ഗായകര്‍ | ജാസ്സി ഗിഫ്റ്റ് ,രാഹുല്‍ ആര് നാഥ് ,വൈക്കം വിജയലക്ഷ്മി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 01 2015 05:42:44.
ഉപ്പിന് പോണ വഴിയേത് ഉട്ടോപ്യേടെ തെക്കേത് തെക്കൊട്ട് പോണ വഴിയേത് ഉട്ടോപ്യേടെ വടക്കേത് ഉപ്പിന് പോണ വഴിയേത് ഉട്ടോപ്യേടെ തെക്കേത് തെക്കൊട്ട് പോണ വഴിയേത് ഉട്ടോപ്യേടെ വടക്കേത് വടക്കോട്ട് പോണ വഴിയേത് ഉട്ടോപ്യേടെ കെഴക്കേത് കെഴക്കോട്ട് പോണ വഴിയേത് ഉട്ടോപ്യേടെ പടിഞ്ഞാറ് പടിഞ്ഞാറ് പോണ വഴിയേത് നെടുകെ പോയിട്ട് മേപ്പോട്ട് മേപ്പോട്ട് പോണ വഴിയേത് മോളീച്ചെന്നിട്ട് കീപ്പോട്ട് .. എന്റെ പൊന്നോ .. ആഹാ ...ആശാനേ അപ്പോ ഉട്ടോപ്യേ പോണ വഴിയേതാണ്?. പുതുപ്പള്ളി പൂഞ്ഞാറ് പാലാ വഴി , യെങ്ങനെ .. പിണറായി കേറീട്ട് കൊടിയെരീലെറങ്ങീട്ട് .. ഉവ്വ...എന്നിട്ട് തിരുവഞ്ചൂരെത്തീട്ട് ചെന്നിത്തല.. കൊള്ളാല്ലാ ... പെരുന്നേം പാണക്കാടും കണിച്ചുകുളങ്ങരേം... കുളങ്ങരേം...ങ്ങരേം..രേം.. അവിടുന്ന് ചെന്നാലോ അരുവിക്കര ...... അല്ലശാനെ ..അപ്പോ ഉട്ടോപ്യ എത്ത്വോ.. കസക്കിസ്ഥാൻ പാക്കിസ്ഥാൻ ഉസ്ബക്കിസ്ഥാൻ- അഫ്ഗാനിസ്ഥാൻ ഹിന്ദുസ്ഥാൻ ഉട്ടോപ്പിസ്ഥാൻ..ട്ടപ്പിസ്ഥാൻ..പ്പിസ്ഥാൻ...സ്ഥാൻ... ചൊവ്വയിലെത്തീട്ട് ... പോട്ടേ പോട്ടേ..പോട്ടേ പോട്ടേ.. ചുറ്റിവളഞ്ഞിട്ട് ... എത്താറായാ .. ചൊവ്വയിലെത്തീട്ട് ...ചുറ്റിവളഞ്ഞിട്ട് ചന്ദ്രനും സൂര്യനും ചാടിക്കടന്നിട്ട് ഇന്ദ്രപുരിയുടെ മോളീന്ന് വീണിട്ട്..അയ്യോ.. മോടിയിൽ കോട്ടിട്ടോരേമാനെ കണ്ടപ്പം പേടിച്ച് താടിക്ക് തീപിടിച്ചോടീട്ട് ഭൂമി തൊരന്നിട്ട് പാതാളം ചെന്നപ്പോ പോത്തിന്റെ മോളിലെ മൂപ്പരെക്കണ്ടിട്ട്... വാലും ചുരുട്ടി തിരിച്ചങ്ങ് പാഞ്ഞിട്ട് വട്ടം കറങ്ങിക്കറങ്ങിക്കറങ്ങീട്ട- ങ്ങ്ട്ട് ..ങ്ങ്ട്ട് ..ങ്ങ്ട്ട് ..ങ്ങ്ട്ട് ..ട്ട് ..ട്ട് ..ട്ട് .. ട്ടോ...എന്നിട്ട്.. ഉപ്പിന് പോണ വഴിയേത് ഉട്ടോപ്യേടെ തെക്കേത് തെക്കൊട്ട് പോണ വഴിയേത് ഉട്ടോപ്യേടെ വടക്കേത് ഉപ്പിന് പോണ വഴിയേത് ഉട്ടോപ്യേടെ തെക്കേത് തെക്കൊട്ട് പോണ വഴിയേത് ഉട്ടോപ്യേടെ വടക്കേത് വടക്കോട്ട് പോണ വഴിയേത് ഉട്ടോപ്യേടെ കെഴക്കേത് കെഴക്കോട്ട് പോണ വഴിയേത് ഉട്ടോപ്യേടെ പടിഞ്ഞാറ് പടിഞ്ഞാറ് പോണ വഴിയേത് നെടുകെ പോയിട്ട് മേപ്പോട്ട് മേപ്പോട്ട് പോണ വഴിയേത് മോളീച്ചെന്നിട്ട് കീപ്പോട്ട് .. ഹത്ശരി ...അപ്പോ ആശാനറിയില്ലാല്ലേ ഉട്ടോപ്യയെവിടെയാണെന്ന് .... |