താരകങ്ങളേ (താരകങ്ങളെ സാക്ഷി )
This page was generated on April 28, 2024, 4:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഅനൂപ് കമ്മത്ത്
ഗാനരചനഗോപകുമാർ നാരായണപിള്ള
ഗായകര്‍പി ഉണ്ണികൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 14 2015 12:45:26.

താരകങ്ങളേ മിഴി തുറന്നീടുമോ
ജീവിതയാത്രയിൽ വഴി ചൊല്ലുമോ...
താരകങ്ങളേ മിഴി തുറന്നീടുമോ
ജീവിതയാത്രയിൽ വഴി ചൊല്ലുമോ......
ആരോരുമില്ലാതെ ആരോരുമറിയാതെ
ഞാനൊരുപിടി മണ്ണുമായ്
എവിടെ എന്റെ ജീവിതം...
തേടുവാൻ പോണതല്ലേ....
തേടുവാൻ പോണതല്ലേ......
താരകങ്ങളേ മിഴി തുറന്നീടുമോ
ജീവിതയാത്രയിൽ വഴി ചൊല്ലുമോ......

മൃദുലമാം എൻ ഹൃദയവും...ഉരുകുമെൻ പ്രാണനും
കളിചിരി മറന്നുപോയ്‌....
അഗതിയായെൻ ജീവിതം...തടവിലായ് എൻ ചിന്തയും...
പലകുറി മാഞ്ഞുപോയ്...
നിമിഷസൂചി മാറും...കനകതീരം തേടും
പലനാളിൽ അതൊരുനാൾ വരുമോ....
ഞാനിവിടെ കാത്തിരിപ്പൂ....
ഞാനിവിടെ കാത്തിരിപ്പൂ......
താരകങ്ങളേ മിഴി തുറന്നീടുമോ
ജീവിതയാത്രയിൽ വഴി ചൊല്ലുമോ......

ആ...ആ....ആ....ആ....ആ...
അടർന്നുപോയ ബന്ധവും...അലയുമെൻ ജന്മവും
നിറമിഴി തുളുമ്പിയോ....
കളഞ്ഞുപോയ സ്‌നേഹവും....അണഞ്ഞുപോയ നാളവും
ഇണപിരിയാതെ എന്നിൽ...
വസന്തകാലം പോയി...മാരിവില്ലൊടുങ്ങി...
തുടിതാളമതൊരു നാദം കേൾ‌പ്പൂ....
ഞാനിവിടെ ഓർ‌ത്തിരിപ്പൂ...
ഞാനിവിടെ ഓർ‌ത്തിരിപ്പൂ......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts