നിലാവു തിങ്കൾ (വിശ്വാസം - അതല്ലേ എല്ലാം )
This page was generated on April 25, 2024, 2:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍ ,സന്തോഷ് വര്‍മ്മ
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2015 07:52:05.

നിലാവു തിങ്കൾ തേടിപ്പോകും കിളിക്കുരുന്നോ നീ
വിദൂരവാനിൽ പാറിപ്പാറി തളർന്നു പോകുന്നോ....
കിനാവുചൂടിൽ ഈയൽ തുമ്പീ സ്വയം മറന്നോ നീ
കെടാതെയാളും മോഹത്തീയിൽ പറന്നു വീഴുന്നോ...
അകനോവായ് നീ പ്രിയരിൽ നിലയോർക്കാതീ ചുഴിയിൽ
അറിയാക്കടലാഴമിറങ്ങിയുലഞ്ഞു കണിത്തോണി പോലോ....
നിലാവുതിങ്കൾ തേടിപ്പോകും കിളിക്കുരുന്നോ നീ
വിദൂരവാനിൽ പാറിപ്പാറി തളർന്നു പോകുന്നോ....

പായും മിഴി ചിമ്മിടുന്ന നേരം കളയാതെ
കാണാൻ കഴിയാത്ത ദൂരമേറാൻ കൊതിയായ്...
കുറുവഴി തിരയവേ കുറുകി വീണൊന്നു പതറവേ
ഒരു മനമുരുകവേ മകനെയോർ‌ത്തുള്ളു പിടയവേ
പൊരുളേതോ പൊഴിയേതോ കഥയെന്തോ വിധിയെന്തോ
വരമായ്ച്ചു വരച്ചിനി മാറ്റുവതാമോ ശിരോലേഖനം...
(നിലാവു തിങ്കൾ....)

ചാരേ ചിരിയേകിനിന്ന ലോകം ഞൊടിയാലേ
മായും എരിയുന്ന നിന്റെ നോവിൽ അകലെ...
തരിവളക്കിലുക്കവും കനവു തൂകുന്ന മിഴികളും
പടികടന്നകലവേ നിഴലിതേ നിന്റെ തുണയിനി
പകൽ പോകേ നിഴൽ മായേ ഇരവാകെ ഇനി നീയേ
മറയത്തൊരു കൈയ്യുവിടാതെ കറക്കും കാറ്റാടി നീയോ....
(നിലാവു തിങ്കൾ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts