കണ്ടിട്ടുണ്ടോ നിങ്ങള്‍ (മൈ ഗോഡ് )
This page was generated on May 1, 2024, 4:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനജോയ് തോമസ് ഇരിട്ടി
ഗായകര്‍പീതാംബര മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 20 2015 05:02:38.
കണ്ടിട്ടുണ്ടോ നിങ്ങള്‍ കണ്ടിട്ടുണ്ടോ
കേട്ടിടുണ്ടോ നിങ്ങള്‍ കേട്ടിടുണ്ടോ
കണ്ടോരും കേട്ടോരും കേട്ടോരും കണ്ടോരും
കൊണ്ടു നടന്നോരുമെങ്ങാനുണ്ടോ.
എങ്ങാനുണ്ടോ.. എങ്ങാനുണ്ടോ....
(കണ്ടിട്ടുണ്ടോ....)

പണ്ടു പണ്ടൊരു നാട്ടിന്‍പുറത്തിലെ
നന്മവെട്ടം പരന്നൊരു നാട്ടിലെ
പൂനിലാവും മഴയും വെയിലും
മഞ്ഞുകാലവും കണ്ടിട്ടുണ്ടോ
ചന്തമേറണ കണ്ണുകുളിരണ
കാഴ്ചയിത്തിരി കണ്ടിട്ടുണ്ടോ
(കണ്ടിട്ടുണ്ടോ....)

ചിങ്ങവെയിലത്ത് താണുപറക്കണ
നീലയും ചോപ്പും നിറങ്ങളില്‍ വാലുള്ളൊ-
രോണത്തുമ്പിയെ കണ്ടിട്ടുണ്ടോ... .
ഓണത്തുമ്പിയെ കണ്ടിട്ടുണ്ടോ...
ഓണത്തുമ്പിയെ കണ്ടിട്ടുണ്ടോ...
ഏലപ്പടി ഏലോ ഏലോ ഏലോ ഏലോ ഏലേലേലോ
ഏലപ്പടി ഏലേലേ ലേലോ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts