ഓ തിരയുകയാണോ (മധുരനാരങ്ങ )
This page was generated on April 19, 2024, 3:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംശ്രീജിത് ,സച്ചിൻ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ശഷ്‌വത് സിങ്ങ് ,രോഷ്നി സുരേഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 13 2015 16:49:30.

ഓ തിരയുകയാണോ തിരമേലെ എന്നെ
ഒഴുകി മറഞ്ഞോ നീയെന്തിനോ....
ഓ ഒരുമൊഴിയോതാതേറെ ദൂരെയായി ഞാൻ....
പകലുകളന്നേ എന്റെ കണ്ണിൽ രാത്രിയായ്
താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും
കാണാതെ....കാണാതെ....
താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും
കാണാതെ....കാണാതെ......
ആ....ആ....ആ....ആ....

ആകാശവും മിഴികളിൽ മോഹമോടെ
തേടുന്നു നിൻ തൂമുഖം അതിർ വരെ
ആഴങ്ങളിൽ അലകടൽ കോണിലെങ്ങോ
ഒതുങ്ങുന്നു ഇളം മുത്താൽ മണിച്ചിപ്പിയുള്ളിൽ ഞാൻ
കൊതിക്കുന്നു നീയൊന്നു കൈ നീട്ടുവാൻ....
ഓ ഒരുമൊഴിയോതാതേറെ ദൂരെയായി ഞാൻ....
പകലുകളന്നേ എന്റെ കണ്ണിൽ രാത്രിയായ്
താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും
കാണാതെ....കാണാതെ....

ഓളങ്ങളില്‍ പകുതിയും താണസൂര്യന്‍
ഈ സന്ധ്യയില്‍ വീണ്ടും വന്നുദിക്കുമോ....
എന്നോർ‌മ്മകള്‍ വഴികളില്‍ നിന്റെ കൂടെ
ഉറങ്ങാതെ...ഉറക്കാതെ....നിഴല്‍ പോലെ വന്നുവോ...
അറിഞ്ഞീല നീയെന്റെ കാലൊച്ചകള്‍....
(ഓ തിരയുകയാണോ....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts