ദുനിയാവിൻ (കെ എൽ 10 പത്ത്)
This page was generated on April 27, 2024, 9:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ബിജിബാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 25 2015 05:06:12.
ദുനിയാവിന്‍ മൈതാനത്ത് കളിപ്പന്തുമിട്ടുകൊടുത്ത്
മേലാപ്പില്‍ കുത്തിയിരുന്ന് കളി കണ്ടു രസിക്കുമൊരാള്
കളിക്കാനിറങ്ങുന്നുണ്ടേ ഇടനെഞ്ചില്‍ തീയാണ്
കളികണ്ടിരിക്കുന്നോന്റെ ചുണ്ടത്ത് ചിരിയാണ്

തന്നെത്താന്‍ കണ്ടുപിടിച്ചൊരു ഭൂതക്കണ്ണാടി കൊണ്ട്
ചെറുതിനെ വലുതായിക്കാണും മാനവര്
തന്‍ കയ്യില്‍ കിട്ടിയ പന്ത് ഭൂമിഗോളമെന്ന പോലെ
വലുതെന്നു നിരൂപിച്ചങ്ങനെ തല പെരുത്തു
നീര്‍പ്പോള പോലെയാണീ വാഴ്വെന്ന ഹകീകത്ത്‌
കാണാതെ പോയതാണ് മനുജന്നു മുസീബത്ത്

കളത്തീന്നു കേറാന്‍ വയ്യ കളിച്ചു തോല്‍ക്കാനും വയ്യ
വഴങ്ങാതെ പന്തുരുളുന്നു പല വഴിക്ക്
പുഞ്ചിരിച്ചു ചെണ്ടിളകും വിജയത്തിന്‍ പക്കം വെച്ച്
പിഴക്കുന്നു കണക്കുകള്‍ പല വഴിക്ക്
പുക്കാറു പിടിക്കുന്നേരം കാണാത്തൊരു കൈ വന്ന്
നീട്ടുന്നു നോവുമാറ്റും മധുരിക്കും സര്‍ബത്ത്

ദുനിയാവിന്‍ മൈതാനത്ത് കളിപ്പന്തുമിട്ടുകൊടുത്ത്
മേലാപ്പില്‍ കുത്തിയിരുന്ന് കളി കണ്ടു രസിക്കുമൊരാള്
കളിക്കാനിറങ്ങുന്നുണ്ടേ ഇടനെഞ്ചില്‍ തീയാണ്
കളികണ്ടിരിക്കുന്നോന്റെ ചുണ്ടത്ത് ചിരിയാണ്



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts