കള്ള കണ്ണാല്‍ കരളിനകത്ത്‌ (അന്യർക്കു പ്രവേശനമില്ല )
This page was generated on May 7, 2024, 2:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംവരുൺ രാഘവ്
ഗാനരചനഷാബി പനങ്ങാട്ട്
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌ ,അഞ്ജലി സുഗുണന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 03 2015 13:40:38.
കള്ള കണ്ണാൽ കരളിനകത്ത്‌
കളമെഴുതുന്നൊരു പൂവാലീ - നീ
ഇട്ടാ വട്ട പാടിൽ കാണാ
ചരടു കുരുക്കി വലിക്കല്ലേ
തൊട്ടലൊട്ടും തൊട്ടാ വാടീ
തുമ്പായെന്നിൽ ചേരാമോ ?
ഞാനൊരു മഴവിൽ കൂടു മെനഞ്ഞതി-
ലന്തി യുറങ്ങാൻ പോരാമോ ?

കളരിയൊരുക്കിക്കൊ കച്ച മുറുക്കിക്കോ
ഉയിരിനു വിനയായ് ഉറുമിയിലരിയും
പോരിനൊരുങ്ങിക്കോ...
കയ്യിലിരിക്കണ പുലിവാൽ തുമ്പിനു
ചായമടിക്കേണ്ട ....ചായമടിക്കേണ്ട ...

(കള്ള കണ്ണാൽ കരളിനകത്ത്‌

പോരൂ...കൊതി വെള്ളം തീർക്കും കായലിലിന്നൊരു
തോണിയിറക്കാൻ പോരൂ നീ
നെഞ്ചിൽ നിറപഞ്ച വാദ്യങ്ങളിന്നും
താനെ കേൾക്കുന്നു
കണ്ണുമടച്ചൊരു കുഞ്ഞു കിനാവിൻ
മടിയിലിരുന്നു മയങ്ങും നേരം
മഴത്തുള്ളി മറുകിൻ മേൽ
ഒന്നു തലോടാൻ നീയണയില്ലേ
തളിർക്കുന്ന പൂവിതളായ്
എന്നിലെ എന്നെ ഉണർത്തുകയില്ലേ

പൊന്നേ ...പുല്ലു പറിക്കാൻ പൂച്ച ക്കുഞ്ഞായ്
പുളിയിൽ കേറി മറിയല്ലേ
കണ്ണേ...കലികൊണ്ട കാലത്തില്‍ ഇവനുടെ
കെണിയില്‍ വീഴല്ലേ
വവ്വാല്‍ കുഞ്ഞിനെ ഏത്താ കൊമ്പില്‍
ഊഞ്ഞാലാട്ടി ഉറക്കീടല്ലേ
കുറുമ്പിന്‍റെ കൂട്ടാളീ കൂനിനു കുരുവായ്
കൂടെ വരല്ലേ
കിട്ടാ മരുന്നിന്‍റെ ചീട്ടും കൊണ്ടവന്‍
ഉലകം ചുറ്റും..

(കള്ള കണ്ണാൽ കരളിനകത്ത്‌
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts