ചിരിയുടെ പിന്നില്‍ [Reprise] (യൂ റ്റൂ ബ്രൂട്ടസ് )
This page was generated on April 28, 2024, 1:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംറോബി അബ്രഹാം
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍മഡോണ സെബാസ്റ്റ്യന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 31 2015 15:27:08.
ചിരിയുടെ പിന്നില്‍
ചതിയുടെ നിഴലായി
കുളിരിനുമടിയില്‍
ഒരു തരി കനലായ്‌
അമൃതില്‍ വിഷമായ്
അമൃതില്‍ വിഷമായ്
നിന്നിലുമെന്നിലും ഉണ്ടൊരു ബ്രൂട്ടസ്
പാവം ക്രൂരന്‍ ബ്രൂട്ടസ്
പാവം ക്രൂരന്‍ ബ്രൂട്ടസ്
പാവം ക്രൂരന്‍ ബ്രൂട്ടസ്

എത്ര പ്രവാചകര്‍ വന്നു മറഞ്ഞു
ഈ പ്രിയഭൂമിയില്‍ ഇന്നോളം
പോയ യുഗങ്ങളില്‍ എല്ലാം അവനുടെ
കാര്‍നിഴല്‍ വീണു കിടപ്പുണ്ടേ
വാഴുവതവനുടെ വേദാന്തം
പാപത്തറയിലെ സംഗീതം
നേരിനു കുറുകെ വീഴുവതവനുടെ
കണ്ടന്‍ പൂച്ച കരിമ്പൂച്ച
ചിരിയുടെ പിന്നില്‍
ചതിയുടെ നിഴലായി
പാവം ക്രൂരന്‍ ബ്രൂട്ടസ്




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts