വെണ്‍പകല്‍ കിളി (നിർണായകം )
This page was generated on April 25, 2024, 5:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍സച്ചിൻ വാരിയർ ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ആസിഫ് അലി ,അദിൽ ഇബ്രാഹിം ,മാളവിക മോഹൻ
ഗാനത്തിന്റെ വരികള്‍
Last Modified: June 10 2015 08:59:46.

വാനം തിരഞ്ഞേ....
കനവുകൾ ചൂടി പറന്നു....
വെൺപകൽ‌ക്കിളി പാട്ടു മൂളി പോകയോ
കൂടെയാരോ പീലിവീശും തെന്നലോ....
വെണ്‍താരം കതിരിട്ട വെള്ളാരം മുകിലുകൾ
കണ്ണാടി കളിമുറ്റം തേടിയോ...
രാക്കാലം വെളുപ്പിക്കും വട്ടാരം വിളക്കിനു്
മൂവന്തിപ്പടി വരെ കൂട്ടു് പോകയോ...

വാനം തിരഞ്ഞേ....
കനവുകൾ ചൂടി പറന്നു....
വെൺപകൽ‌ക്കിളി പാട്ടു മൂളി പോകയോ
കൂടെയാരോ പീലിവീശും തെന്നലോ...

വേനലിന്റെ പൊള്ളും മാറിൽ മഞ്ഞുമാരി പോൽ
നോവുകൾക്കു മീതേ വാക്കിൻ തുള്ളി പെയ്തുവോ...
നിമിഷനദിയിൽ നീന്തിയെത്തും പൊൻ മരാളികൾ
ഇനിയും ഇനിയും ഓമനിക്കാനേകും ഓർമ്മകൾ
ഓ...ഏഴാം കടൽ തീരം മെല്ലെ കൈകൾ നീട്ടിയോ
കാണാക്കരെ പോകാൻ മോഹം മഞ്ചലേറിയോ...

വാനം തിരഞ്ഞേ....
കനവുകൾ ചൂടി പറന്നു....
വെൺപകൽ‌ക്കിളി പാട്ടു മൂളി പോകയോ
കൂടെയാരോ പീലിവീശും തെന്നലോ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts