നീ തിരപോല്‍ (അപ്പവും വീഞ്ഞും )
This page was generated on April 30, 2024, 6:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഔസേപ്പച്ചൻ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കാവ്യ അജിത്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സണ്ണി വെയിന്‍ ,രമ്യ കൃഷ്ണൻ
ഗാനത്തിന്റെ വരികള്‍
Last Modified: June 04 2015 19:56:52.
നീ തിരപോല്‍ തിരയുന്നതാരെ
തേങ്ങലുമായ്‌ താഴുന്നതെന്തേ..
ആരുമാരുമറിയാതെ വിമൂകം
നീ തിരപോല്‍ തിരയുന്നതാരെ
തേങ്ങലുമായ്‌ താഴുന്നതെന്തേ..

കുറിഞ്ഞിപ്പൂവുകള്‍ മധു ചൊരിയുന്നു
പ്രണയസാനുവില്‍ അതു നിറയുന്നു
എവിടെ എവിടെ നിലാവേ
ഹൃദയം പൂക്കും താഴ്വരകള്‍
എവിടെ എവിടെ കിനാവേ..
സിരകള്‍ പാടും പൂവനികള്‍
നിമിഷജാലം മാഞ്ഞുപോകെ
ഉരുകി നേര്‍ക്കും മെഴുകുദീപം
വിവശമായി കാറ്റില്‍....
നീ തിരപോല്‍ തിരയുന്നതാരെ...

പതിയെ പതിയെ തുഷാരം...
സ്മൃതി പോല്‍ ഉതിരും പാതിരയില്‍..
അരികെ അരികെ വിലോലം
വെറുതെ എന്തേ സൌരഭമേകി
ഉടലിലാകെ തീ പടര്‍ത്തി
ഒടുവിലെന്തേ ഇതള്‍ വിടര്‍ത്തി
നിഴലു പോലെ നീ നിന്നു

നീ തിരപോല്‍ തിരയുന്നതാരെ
തേങ്ങലുമായ്‌ താഴുന്നതെന്തേ..
ആരുമാരുമറിയാതെ വിമൂകം
നീ തിരപോല്‍ തിരയുന്നതാരെ





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts