പുലരിമഞ്ഞിന്‍ ചിറകുമായ് (ലാവെന്റര്‍ )
This page was generated on April 19, 2024, 9:28 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംദീപക്‌ ദേവ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍അജ്മൽ ,കാവ്യ അജിത്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 04 2015 19:56:13.
പുലരി മഞ്ഞിൻ ചിറകുമായ് അണയുകയോ
ഇതുവരെയായ് ഞാൻ തിരയും മധുശലഭം
എന്നുള്ളിൽ വർണ്ണങ്ങളേഴും ചാലിച്ചൊരു
ഓമൽക്കനവുപോലെ വന്നുവോ..
കാണാത്തീരമൊന്നിലെങ്ങനെ മറഞ്ഞു നീ പറയൂ
നിലാവിനും കിനാവിനും വരാതെ വയ്യഴകേ
ഒരേ ഒരാളിനു മാത്രമായ് എരിയുന്നിതെൻ ജീവനേ...(2)

അരുമയായെൻ നെറുകയിൽ തഴുകുകയോ
ഇലകളിലൂടെ ഉതിരും പുതുകിരണം..
എൻ മൗനം സ്വപ്നങ്ങളാലെ പൂവിതളിന്‍
മായാ നിറങ്ങൾ ചൂടി നിന്നുവോ..
കാണാത്തേരിലേറിയെങ്ങനെ വന്നു നീ പറയൂ
നിലാവിനും കിനാവിനും വരാതെ വയ്യഴകേ
ഒരേ ഒരാളിനു മാത്രമായ് എരിയുന്നിതെൻ ജീവനേ...

ഒരാകാശം തിരഞ്ഞു നാം...
ഇന്നൊരേ തീരം കൊതിച്ചു നാം
ഇനി ചിറകു വീശി പറന്നിടാം
ഒരു ശിശിര രാവിൻ ഹിമകണമായ് പൂവിതളിൽ..
ഇതുവരെയും മറയുകയോ..
നിലാവുപോൽ കിനാവുപോൽ വരുന്നു നീയരികെ
ഒരേ ഒരാളിനു മാത്രമായ് എരിയുന്നിതെൻ ജീവനേ
നിലാവിനും കിനാവിനും വരാതെ വയ്യഴകേ
ഒരേ ഒരാളിനു മാത്രമായ് എരിയുന്നിതെൻ ജീവനേ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts