നീലാമ്പലിന്‍ (ഒരു വടക്കൻ സെൽഫി )
This page was generated on May 18, 2021, 8:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍അരുൺ എളാട്ട് ,കാവ്യ അജിത്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നിവിന്‍ പോളി ,അജു വര്‍ഗീസ്‌ ,നീരജ് മാധവ് ,മഞ്ജിമ മോഹൻ
ഗാനത്തിന്റെ വരികള്‍
Last Modified: March 20 2015 18:01:54.
നീലാമ്പലിന്‍ ചേലോടെയെന്‍ കനവാകുമാരാണവള്‍
നൂറായിരം മോഹങ്ങളിന്‍ മിഴിചിമ്മുമാരാണവള്‍
കരളിലെ വരമുരളിയിലൊരു തരളിതലയരാഗം
അതിലൊരു ശ്രുതിയാകുന്നുവോ
കുളിരെഴുമൊരു മുകിലുരുകിയ മഴതൊടുമതിലോലം
മനസ്സിലെ അനുരാഗങ്ങളില്‍
ആരാരോ നീയാരോ അഴകേ
നിന്നാകെ മിന്നും നിലവായ്‌
കാതോരം തേനൂറും ഈണങ്ങള്‍
മീട്ടാനായ്‌ എന്നും വരുമോ

കൂടൊന്നു കൂട്ടുന്നു ഞാന്‍
മാനത്തെ തൂമിന്നലിന്‍ പൊന്‍ചില്ലമേല്‍
കൂട്ടിന്നു പോന്നീടുമോ
രാപ്പാടി പാട്ടോന്നിനാല്‍ താരാട്ടിടാം
മുല്ലപ്പൂവിനല്ലിത്തുമ്പാലെ നീ
മെല്ലെ തൊട്ടോ പെണ്ണേ എന്നുള്ളിലായ്
പകരാം ഇനിയെന്‍ പ്രണയം മുഴുവന്‍
നീലാമ്പലിന്‍ ചേലോടെയെന്‍ കനവാകുമാരാണവള്‍

കണ്‍കോണിലാടീല്ലയോ താരങ്ങള്‍
നാമാദ്യമായ്‌ കാണുന്ന നാള്‍
തോരാതെ പെയ്യുന്നിതാ നെഞ്ചോരം
പൂമാരിയായ്‌ നിന്നോര്‍മ്മകള്‍
തുള്ളിത്തൂമഞ്ഞിന്‍റെ കണ്ണാടിയില്‍
തുള്ളിത്തുളുമ്പുന്നു നിന്‍ നാണമോ
വിരിയും പതിവായ്‌ പറയൂ പതിയേ
കരളിലെ വരമുരളിയിലൊരു തരളിതലയരാഗം
അതിലൊരു ശ്രുതിയാകുന്നുവോ
കുളിരെഴുമൊരു മുകിലുരുകിയ മഴതൊടുമതിലോലം
മനസ്സിലെ അനുരാഗങ്ങളില്‍
ആരാരോ നീയാരോ അഴകേ
നിന്നാകെ മിന്നും നിലവായ്‌
കാതോരം തേനൂറും ഈണങ്ങള്‍
മീട്ടാനായ്‌ എന്നും വരുമോ
നീലാമ്പലിന്‍ ചേലോടെയെന്‍ കനവാകുമാരാണവള്‍
നൂറായിരം മോഹങ്ങളിന്‍ മിഴിചിമ്മുമാരാണവള്‍
കനവാകുമാരാണവള്‍malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts