ചൂളമിട്ടു (ഇവൻ മര്യാദരാമൻ )
This page was generated on April 28, 2024, 11:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍വിജയ്‌ യേശുദാസ്‌ ,ദിവ്യ എസ് മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,നിക്കി ഗല്‍റാണി
ഗാനത്തിന്റെ വരികള്‍
Last Modified: March 17 2015 18:38:04.
ചൂളമിട്ടു ചൂളമിട്ടു പാഞ്ഞുപോകും തീവണ്ടി
തന്നെത്തന്നെ നിന്നെപ്പോലെ കൂകിയോടും തീവണ്ടി
അതിനിടെ വേഗമെന്തിനധികമായ്‌
നിന്‍ മനസ്സിലെ മോഹത്തിനു തുണവരാന്‍
കുക്കുക്കൂ കുക്കുക്കൂ കൂകിപ്പായും ഓ തീവണ്ടി
കുക്കുക്കൂ കുക്കുക്കൂ കൂകിപ്പായും ഓ തീവണ്ടി
(ചൂളമിട്ടു...)

മേലേ മഴമുകിലുമീവഴിയേ വരികയായ്‌
താഴേ നിന്‍റെ നറുനിലാവഴകു നുണയുവാന്‍
ഈ കള്ളം ചൊല്ലാന്‍ ഏ.. ഇല്ലേയില്ല
സന്ധ്യ പോയതെന്തേ നിന്‍ ചന്തം കണ്ട്
ഹയ്യയ്യയ്യോ.. തെല്ലസൂയ വന്നേ
(ചൂളമിട്ടു...)

കാറ്റേ ജനലഴിയിലൂടെ വന്നു കയറിയോ
നിന്‍റെ നെഞ്ചിലൊളിയും രാക്കനവു കവരുവാന്‍
തീവണ്ടിക്കൊപ്പം നേരം പോണേ നാളെ വേഗമണയാന്‍
ഈ ചൂളം കാതില്‍ താരാട്ടാണോ പാടി നമ്മെയുറക്കാന്‍
(ചൂളമിട്ടു...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts