രാകേന്ദു മൂളുന്നതോ (ഒന്നും ഒന്നും മൂന്ന് )
This page was generated on April 30, 2024, 10:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഎം എസ് ഷെയ്ഖ് ഇലാഹി ,ജോർജ്ജ് ആന്റണി ,എൽദോ ജോൺ
ഗാനരചനഫിലിപ്പോസ് തത്തംപള്ളി ,രാജീവ് തച്ചേത്ത് ,ജിജി കലാമന്ദിർ
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 22 2015 11:24:51.

രാകേന്ദു മൂളുന്നതോ...
രാക്കിളികൾ പാടുന്നതോ....(2)
രാവിൻ നിലാവിൽ നിറയും രാഗം
അറിയുന്നു ഞാൻ അറിയുന്നൂ....
നീയലിഞ്ഞൊരെൻ മനം...പാടും
അനുരാഗപൂർണ്ണമീ ഗീതം...
രാകേന്ദു മൂളുന്നതോ...
രാക്കിളികൾ പാടുന്നതോ....

കണ്ണടച്ചാലും എൻ കണ്മുന്നിൽ തെളിയും
കരളിൽ പതിഞ്ഞൊരാ സ്വർഗ്ഗസ്വരൂപം...
കാതടച്ചാലും എൻ കർണ്ണങ്ങൾ കേൾക്കും
കാമിനീ നിൻ മധുരമാം കളമൊഴികൾ...
കാതങ്ങൾക്കലെ....നീ എങ്കിലും ഞാൻ
കാതോർത്തിരിപ്പൂ നിൻ പദനിസ്വനം...(2)
രാകേന്ദു മൂളുന്നതോ...
രാക്കിളികൾ പാടുന്നതോ....

കൊച്ചുകിനാക്കൾ എന്നിൽ മൂകം വളരും
മധുരം നിറഞ്ഞൊരാ കൈതപ്പൂ പോലെ...
വാസന്തമീ ഹൃത്തിൽ വർണ്ണം പടർത്തും
ചേതോഹരി നിൻ തരളമാം മന്ദസ്മിതം
കാതങ്ങൾക്കലെ....നീ എങ്കിലും ഞാൻ
കാതോർത്തിരിപ്പൂ നിൻ പദനിസ്വനം....(2)
(രാകേന്ദു....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts