തീരം തേടും (കല്യാണിസം )
This page was generated on April 28, 2024, 2:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംസജാദ് അസീസ്
ഗാനരചനസാന്ദ്ര പരമേശ്വരൻ
ഗായകര്‍ഗോകുൽ ഏക്നാഥ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കൈലാസ് ,അനന്യ
ഗാനത്തിന്റെ വരികള്‍
Last Modified: March 06 2015 10:40:24.
 

തീരം തേടും ഏതോ തിരതൻ നെഞ്ചിലായ്
കനൽ തീർക്കുമാ കാല്പാടുകൾ തേടി
ഞാനീ വീഥി പുൽകവേ...
മഴയായ് പെയ്തുതീരും നോവിൻ മേഘമായ്
നീ വാനിലേക്കിന്നുയരവേ...
ഇനി ഈ രാവും മൂകമോ
പതിയെ മെഴുതിരിയായ് ഉരുകിവീഴും മൗനമേ
മിഴികൾ പുണരും നാളുകൾ ഇനി ദൂരേ....
നിഴലായ് നീ പോകും വഴിയേ....ഞാൻ തനിയെ...
എരിയും മനസ്സിൽ നിൻ ഓർമ്മകൾ...
ഒഴുകും രാഗമോ...നീറും വിരഹമോ നീ...
ഞാൻ തേടും ജീവനേ....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts