കാട്ടുമാക്കാൻ (കാട്ടുമാക്കാൻ )
This page was generated on May 1, 2024, 8:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഷൈൻ
ഗാനരചനസജീവ് നാവകം
ഗായകര്‍നിഖിൽ രാജ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 20 2016 12:26:29.

കാട്ടുമാക്കാൻ കാരിരുമ്പിൽ
ആക്കിവെച്ചൊരു മധുപാത്രം
മൂത്തമാക്കാൻ കണ്ണു കെട്ടി
കാലിയാക്കണതീക്കാലം...
(കാട്ടുമാക്കാൻ....)
മധു മന്ദാര സുരഭിലമീക്കാലം
സുഖ സംഗീതമുയരുമതീ നേരം..
സുര ശൃംഗാര പുളകിതമീക്കോലം
ഇതു പഞ്ചാര വാക്കിൻ പൂക്കാലം....
കാട്ടുമാക്കാൻ കാരിരുമ്പിൽ
ആക്കിവെച്ചൊരു മധുപാത്രം
മൂത്തമാക്കാൻ കണ്ണു കെട്ടി
കാലിയാക്കണതീക്കാലം...

താരങ്ങൾ ചിരിച്ചതു് എന്താടാ എന്താടാ
മോഹങ്ങൾ തുടിച്ചതു് എന്തിനാ എന്തിനാ...
വാൽ കണ്ടു പിടച്ചതു് കണ്ടോടാ കണ്ടോടാ
ഈ മനം കവർന്നതു് ആരാടാ ആരാടാ...
വാർതിങ്കൾ ഉദിച്ചതു് എന്താടാ എന്താടാ
വാർമുടി അഴിച്ചതു് ആരാടാ ആരാടാ...
വാരിളം തുടുത്തതു് കണ്ടോടാ കണ്ടോടാ
ആ മനം കവർന്നതു് ഞാനാടാ ഞാനാടാ...
അതു് വാനിലൂയലാടും മധുമലരു്...
(കാട്ടുമാക്കാൻ....) (2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts