മെല്ലെ മനസ്സിന്‍റെ (അവരുടെ വീട് )
This page was generated on March 29, 2024, 9:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംമനു രമേശൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍വിജയ്‌ യേശുദാസ്‌ ,മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 10 2015 20:01:43.
അണ്ണാറക്കണ്ണാ വായോ
തൈമാവിന്‍ കൊമ്പത്തുള്ളൊരു ചക്കരമാമ്പഴം ഇട്ടു തരൂ
കൊതി കിട്ടാതുണ്ണാന്‍ നീയും വായോ
മെല്ലെ മനസ്സിന്റെ സല്ലാപം
ചൊല്ലാം അതു നിന്റെ കാതോളം
ആരും കേള്‍ക്കാത്ത സംഗീതം
പോലെ അതിലെന്റെ അനുരാഗം
(മെല്ലെ മനസ്സിന്റെ...)

പവിഴനാമ്പുകള്‍ കതിരിടും പോലെ മധുരമീ ഓര്‍മ്മകള്‍
അതിരു കാണാത്ത ചിറകുമായ് കാറ്റിലലയുമീ വേളയില്‍
ഹൃദയം തേടുകയായ് തണലും പൂമരവും
അരികെ നിന്‍ അഴകും മിഴിതന്‍ താളവും
(മെല്ലെ മനസ്സിന്റെ...)

പ്രണയസന്ധ്യകള്‍ മുടിയൊതുക്കുമാ വിജനതീരങ്ങളില്‍
എവിടെയോ കണ്ട കനകബിംബമെന്‍ അരികിലാകുന്നുവോ
അണയാം കൂടണയാം അലിയാം ചേര്‍ന്നലിയാം
ഇനിയും താമസമോ നേരമായ് ഓമലേ
(മെല്ലെ മനസ്സിന്റെ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts