ഒരു നാള്‍ (ഞങ്ങളുടെ വീട്ടിലെ അതിഥികൾ )
This page was generated on April 28, 2024, 5:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംരതീഷ് വേഗ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ജോജു സെബാസ്റ്റ്യന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,പ്രിയ മണി
ഗാനത്തിന്റെ വരികള്‍
Last Modified: March 27 2015 20:09:52.
 

ഒരുനാൾ വെറുതേ തൊടിയിൽ മലർക്കാവിൽ
മിണ്ടാതെ ഞാൻ നിന്നനാൾ
പൂക്കാലമായ്‌ വന്നു നീ...
പതിയെ വാടിപ്പോയ് മലരെന്നാലും ഞാൻ
കരുതി ആ സൗരഭം....
ഒരുനാൾ വെറുതേ.......

ഒരു മധുരം പകരാം ഞാൻ വീണ്ടും
സ്നേഹാർദ്രമാം എൻ മൗനമാകെ
നീ തേടും ഈരടിയായ്....
അരികിൽ...ഇനിയും ഒഴുകാം ഞാൻ...
ഒരുനാൾ വെറുതേ.......

ഞാനാം മധുരം പകരാനാവാതെ
തീരം തലോടും കിനാവായ്
ആലോലസാഗരമായ്...
തിരയായ്‌ ചുഴിയിൽ ഒഴുകീ ഞാൻ....
ഒരുനാൾ വെറുതേ തൊടിയിൽ മലർക്കാവിൽ
മിണ്ടാതെ ഞാൻ നിന്നനാൾ
പൂക്കാലമായ്‌ വന്നു നീ...
പതിയെ വാടിപ്പോയ് മലരെന്നാലും ഞാൻ
കരുതി ആ സൗരഭം....
ഒരുനാൾ വെറുതേ.......





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts