മേക്കരയിലു് തിരയടിക്കണു് (മറിയം മുക്ക് )
This page was generated on March 28, 2024, 11:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംവിദ്യാസാഗര്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ജിതിന്‍ ,രഞ്ജിനി ജോസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2015 10:10:20.

മേക്കരയിലു് തിരയടിക്കണു് പീലിക്കണ്ണാളേ
പൂന്തിരയിലു് മീൻ പെടയ്ക്കണു് നീലക്കണ്ണാളേ
ആടിയെത്തണു് പാടിയെത്തണു് ചാകരക്കോളു്
ഈ തുറയിലു് തോണിയെത്തണ നേരമിന്നാണു്....
വരും ഉല്ലാസക്കാലം നല്ലോമൽക്കാലം
കയ്യോടു് കൈ ചേർന്നിടാം...
പുതു സംഗീതം പാടി കൊണ്ടാടും മേളം
പൂക്കാലം വന്നോമലേ...
മണ്ണിൻ ഉള്ളം കാണാൻ ഈ വിണ്ണിൻ നാളം വന്നേ
ഏദൻതോട്ടം താഴെ വന്നേ....
മിന്നും പൊന്നും ചൂടി ആ കുഞ്ഞോടങ്ങൾ ആടി
ചെല്ലക്കാറ്റും കൂടെപ്പാടുന്നേ....
(മേക്കരയിലു്.....)

സിയോണിലെ കാറ്റേ...വരൂ വരൂ കൂടെ
പരിമളത്തൈലം തൂകാനായ്....
ഇളംമഞ്ഞു വീഴും ഒലീവിലക്കാടായ്
കടൽക്കരമാറി ഷാരോണായ്....

മാരിവില്ലു മാനമൊന്നു നീർത്തിടുന്നിതാ
പൂ പറത്തി പ്രാവിനങ്ങൾ പാറിടുന്നിതാ
മണ്ണിലാകെ നല്ലനാളു് വന്നു ചേർന്നിതാ...
പാടിടുന്നു മാലാഖമാർ...
മണ്ണിൻ ഉള്ളം കാണാൻ ഈ വിണ്ണിൻ നാളം വന്നേ
ഏദൻതോട്ടം താഴെ വന്നേ....
മിന്നും പൊന്നും ചൂടി ആ കുഞ്ഞോടങ്ങൾ ആടി
ചെല്ലക്കാറ്റും കൂടെപ്പാടുന്നേ....
(മേക്കരയിലു്.....)

ഇടയന്റെ ഗീതം നിലാവുമായ്‌ ചേർന്നു
പരിസരമേതോ പൂങ്കാവായ്...
ഇനി വരും കാലം നിറങ്ങളിൽ നീന്തും
ചിരിച്ചെപ്പു നീട്ടി സൗഭാഗ്യം...

മുന്തിരിപ്പൂ മുത്തണിഞ്ഞു കുഞ്ഞു വള്ളികൾ
കുന്തിരിക്കം കൊണ്ടുവന്നു മഞ്ജുസന്ധ്യകൾ
അന്തിവെയിൽ പൊന്നണിഞ്ഞു പള്ളിമേടകൾ
മംഗളങ്ങൾ വാസന്തമേ...
മണ്ണിൻ ഉള്ളം കാണാൻ ഈ വിണ്ണിൻ നാളം വന്നേ
ഏദൻതോട്ടം താഴെ വന്നേ....
മിന്നും പൊന്നും ചൂടി ആ കുഞ്ഞോടങ്ങൾ ആടി
ചെല്ലക്കാറ്റും കൂടെപ്പാടുന്നേ....
(മേക്കരയിലു്.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts