കണ്മണി നീയെന്‍ കൊട്ടാരത്തിലെ (ഡെസ്റ്റിനി )
This page was generated on May 21, 2024, 11:12 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഡി കെ ആനന്ദ്
ഗാനരചനഅബനീന്ദ്രനാഥ്
ഗായകര്‍എം ജി ശ്രീകുമാർ ,റിമി ടോമി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2015 10:46:44.

കണ്മണി നീയെൻ കൊട്ടാരത്തിലെ മിന്നും പൊന്നാം മലരല്ലേ
കൊഞ്ചും മൊഴിയേ അഞ്ചും അഴകേ നീയെൻ മുത്തല്ലേ...
എൻ സ്വപ്നം നീയല്ലേ....
(കണ്മണി നീയെൻ...)
കിനാവിനുള്ളിലെ രാജകുമാരാ നിന്നെ തേടി വരുന്നൂ ഞാൻ...
നിലാവു പൂക്കും വേളയിൽ എന്നനുരാഗം പാടി വരുന്നൂ ഞാൻ...
കൂട്ടായ് എന്നും കൂടെ ചേരാൻ നീയും പോരില്ലേ...
നിൻ സ്വപ്നം ഞാനല്ലേ...
(ഓഹോ കണ്മണി നീയെൻ...)

മഴവന്ന നാളിൽ മലർകാവിൻ കുടക്കീഴിൽ നിന്നില്ലേ
പുതുമണ്ണിൻ ഗന്ധംപോൽ എന്നിൽ നീയാകെ പടർന്നില്ലേ..(2)
കുളിരണിയും രാവിലെ പനിമതിതൻ ഭാവമായ്
തളിരാമ്പൽ പെണ്‍പൂവിൻ മനമുണരും യാമമായ്
കണ്ണേ എന്നെ തരളിതനാക്കും കാമിനി നീയല്ലേ...
കാണാനിന്നും കണ്ണിണ തേടും തോഴൻ നീയല്ലേ...
നിൻ മോഹം ഞാനല്ലേ...
(ഓഹോ കണ്മണി നീയെൻ...)

വിളകൊയ്യും നേരം നീ പൊന്നാര്യൻ പാടത്തു വന്നില്ലേ
കതിർ കൊണ്ടു പോകും എൻ പിന്നാലെ വന്നുമ്മ തന്നില്ലേ...(2)
ഇണയാമെൻ പെണ്‍കിളീ നീ അകതാരിൽ പാറി വാ...
കളിചിരിയാൽ എന്നും ഞാൻ നിന്നുള്ളിൽ ചേക്കേറാം
പെണ്ണേ എന്നെ പ്രിയതമനാക്കും മോഹിനി നീയല്ലേ...
കാതരയാമെൻ കരളു കവർന്നൊരു കള്ളൻ നീയല്ലേ
നിൻ ദാഹം ഞാനല്ലേ...
(കണ്മണി നീയെൻ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts