കൈത പൂത്തതും (കസിൻസ് )
This page was generated on March 28, 2024, 8:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനമുരുകൻ കാട്ടാക്കട
ഗായകര്‍ഹരിചരൻ ശേഷാദ്രി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,ഇന്ദ്രജിത് സുകുമാരൻ ,സുരാജ് വെഞ്ഞാറമൂട് ,ജോജോ മാല
ഗാനത്തിന്റെ വരികള്‍
Last Modified: January 02 2015 06:58:00.

ഹേയ് രുബിരുബി രുബിരുബി..
ഹേയ് രുബിരുബി രുബിരുബി...
രുബി രുബി രുബി രുബി രൂ...‍....

കൈത പൂത്തതും കണ്ടോരുണ്ടോ
കാ പഴുത്തതും കണ്ടോരുണ്ടോ
ഞണ്ടു മേയുന്ന പാടം കണ്ടോ കണ്ടോരുണ്ടോ
തോട്ടു മീനിനെ കണ്ടോരുണ്ടോ
കൊക്കുകൾ കൂട്ടിരിക്കാറുണ്ടോ
തൂക്കണാംകൂടു് കണ്ടോരുണ്ടോ
കണ്ടോരുണ്ടോ....
വീ ആർ കസിൻസ്..വീ ആർ കസിൻസ്...
സരിഗമ സാസരീ സാസരീ സാരരി സാരരി
സരിഗമ സാസരീ സാസരീ സാരരി സാരരി...

കാട്ടുപൂവു് കണ്ടോരുണ്ടോ
കാട്ടു തേനതുണ്ടോരുണ്ടോ
കാരമുള്ളു കൊണ്ടോരുണ്ടോ
പേര പൂത്തതുണ്ടോ കണ്ടോ...
പൂക്കാക്കൊമ്പിൻ പൂന്തേനുണ്ണാൻ
വന്നു പൂന്തുമ്പികൾ...
കാണാക്കാറ്റിൻ തൂവൽത്തേരിൽ
ആരോ പോരുന്നുണ്ടേ.....
നാലു തുമ്പികൾ പാറുന്നുണ്ടേ
നാലും ഒന്നിച്ചു ചേരുന്നുണ്ടേ
നല്ല നാളെയെ കണ്ടോരുണ്ടോ...കണ്ടോരുണ്ടോ...
വീ ആർ കസിൻസ്..വീ ആർ കസിൻസ്...
സരിഗമ സാസരീ സാസരീ സാരരി സാരരി
സരിഗമ സാസരീ സാസരീ സാരരി സാരരി...

കസിൻസ്..സേയ്..കസിൻസ്..സേയ്
കസിൻസ്..സേയ്..കസിൻസ്..സേയ്...

മാരിവില്ലു മേലേ മേലേ വീശി നിന്ന മാനം കണ്ടോ
മാഞ്ഞുപോയ സൂര്യൻ മേലേ തൂവും ഇന്ദ്രജാലം കണ്ടോ
ഞാവൽ പൂക്കൾ ചാഞ്ചാടുമ്പോൾ...കാറ്റിൻ കിന്നാരങ്ങൾ..
ആരും കാണാ തീരം തേടി കാലം നീളുന്നുണ്ടേ...
കട്ടുറുമ്പിനെ കണ്ടോരുണ്ടോ
കട്ടെടുത്തതും കണ്ടോരുണ്ടോ
ചക്കരത്തുണ്ടു് കണ്ടോരുണ്ടോ..കണ്ടോരുണ്ടോ...
വാച്ച് ഔട്ട് ഫോർ കസിൻസ്...വി കോൾ അസ് കസിൻസ്
ഓ...സരിഗമ സരി ഗമാ...
സരിഗാ...സരിഗമ...ഓ...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts