കല്യാണിപ്പുഴയുടെ തീരത്തു് (ആമയും മുയലും )
This page was generated on April 26, 2024, 7:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍നയന
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 27 2014 04:50:21.

കല്യാണിപ്പുഴയുടെ തീരത്തു്
മുളം കാവടിയാടുന്ന കാടുണ്ടു്...
കാടിന്റെ ഇത്തിരി ഓരത്തു്
കിളി പാടുന്ന നല്ലൊരു നാടുണ്ടു്
നാട്ടിലെന്നും നന്മയുള്ള കൂട്ടരുണ്ടു്
വയറൊട്ടി പണിതിട്ടും വകയില്ലാ പലരുണ്ടു്
കല്യാണിപ്പുഴയുടെ തീരത്തു്
മുളം കാവടിയാടുന്ന കാടുണ്ടു്...

പൂരാടകാറ്റിനൊത്തു് കൂടുവെച്ച
വായാടി പുള്ളിന്റെ നാടാണു്
മാനത്തു പോയി മുട്ടും കാട്ടുവേങ്ങിൻ
വേരോടി എത്തണ ഊരാണു്
ആറ്റിറമ്പിൽ അരിമുല്ല പാടമുണ്ടു്
ഞാറ്റുകണ്ടം കൊയ്തു തീർത്താൽ
നാഴൂരി നെല്ലരി വീതമുണ്ടു്...
പൊങ്കലും ആവണിക്കാലവും വന്നിട്ടും
പഞ്ഞങ്ങൾ ചൊല്ലുന്ന പൊല്ലാപ്പുണ്ടു്...
ആതിര പോയിട്ടും പാൽനിലാ പൂമഴ
പിന്നെയും തോരാതെ പെയ്യണുണ്ടു്...
കല്യാണിപ്പുഴയുടെ തീരത്തു്
മുളം കാവടിയാടുന്ന കാടുണ്ടു്....

അങ്ങാടീൽ കൊണ്ടുപോകാൻ കാളവണ്ടി
അങ്ങേതിനെത്തണ മേടാണു്...
നങ്ങേലിപ്പെണ്ണുങ്ങളെ നല്ലവർമാർ
സമ്മന്തം ചെയ്യണതിങ്ങാണു്
ആയണിയാർ പുറകിലീ കൈതയുണ്ടു്
പൂംകവുങ്ങും പൊന്നരശും
പണ്ടത്തെ കാര്യങ്ങൾ ചൊല്ലണുണ്ടു്...
മാരിവിൽ ചേലെഴും മാർകഴിപ്പൂവുകൾ
മാടത്തക്കുഞ്ഞുങ്ങൾ ചൂടണുണ്ടു്...
നല്ലൊരു നാളെയിങ്ങെത്തുവാനാശിച്ചു്
എല്ലോരും ഒന്നിച്ചു കൂടണുണ്ടു്...

കല്യാണിപ്പുഴയുടെ തീരത്തു്
മുളം കാവടിയാടുന്ന കാടുണ്ടു്...
നാട്ടിലെന്നും നന്മയുള്ള കൂട്ടരുണ്ടു്
വയറൊട്ടി പണിതിട്ടും വകയില്ലാ പലരുണ്ടു്
കല്യാണിപ്പുഴയുടെ തീരത്തു്
മുളം കാവടിയാടുന്ന കാടുണ്ടു്...

 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts