നീയെന്‍ വെണ്ണിലാ (കസിൻസ് )
This page was generated on May 4, 2024, 2:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഹരിചരൻ ശേഷാദ്രി ,ചിന്മയി ശ്രീപദ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Kunchako Boban
ഗാനത്തിന്റെ വരികള്‍
Last Modified: December 07 2014 18:59:48.
നീയെൻ വെണ്ണിലാ കാതിൻ തേന്മഴ
എന്നിൽ പെയ്യും മഞ്ഞലാ നിലാ...
പൂക്കൾ ചോരുമാ രാവിൻ മേടയിൽ
താനേ പാടും വീണ നീ
അനുരാഗം മൂളും ബാസുരി
എന്നും നീയെൻ വെണ്ണിലാ കാതിൻ തേന്മഴ
എന്നിൽ പെയ്യും മഞ്ഞലാ ..

എന്നിൽ വിരലാൽ ഈ തന്ത്രികളിൽ
നീ വന്നു പുൽകീടുമോ
ആയിരം ജന്മമായ് ഞാനിരുന്നില്ലയോ
ഏകാകിയായ്‌ നിന്നോർമ്മകളിൽ
ആ ..നീ വരും നേരമായ് നെഞ്ചിലേകാന്തമായ്
പാദസ്വനങ്ങള്‍ കേട്ടു ഞാൻ
വേനൽ മാരിയിൽ ഓരോ ചില്ലകൾ
നീളെ വീശി തൂവലാൽ
അതിലാകെ മൂടി താഴ്‌വര.. .ഹേഹേയ്
നീയെൻ വെണ്ണിലാ കാതിൻ തേന്മഴ
എന്നിൽ പെയ്യും മഞ്ഞലാ

ഈ പുഞ്ചിരിയിൽ ഈ കണ്മുനയിൽ
അലിയുന്ന ഹിമബിന്ദു ഞാൻ
നീളുമീ പാതയിൽ നിന്നെയും കാത്തു ഞാൻ
കാതോർത്തു നിന്നു എൻ പ്രിയനേ
ആ ..എൻ നിശാവാനമേ പൂനിലാത്തുമ്പിനാൽ
പാലാഴിയായ് എന്നോമലേ ..
കാണാശാഖിതൻ താഴെവന്നു നീ.. രാഗം മൂളൂ ശാരികേ
പ്രണയാര്‍ദ്രം പൂക്കൂ താരകേ
നിലാപൂക്കൾ ചോരുമാ രാവിൻ മേടയിൽ
താനേ പാടും വീണ നീ
അനുരാഗം മൂളും ബാസുരി ..
ആ ...ബാസുരി ..ബാസുരി ..



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts