പ്രണയസുധാരസ (ഓടും രാജാ ആടും റാണി )
This page was generated on May 1, 2024, 9:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംപ്രമോദ് ചെറുവത്ത്
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ടിനി ടോം ,മണികണ്ഠൻ പട്ടാമ്പി
ഗാനത്തിന്റെ വരികള്‍
Last Modified: November 22 2014 17:38:00.
പ്രണയസുധാരസ ലാസ്യവിലാസം
തരളിത തിരുനടനം
മധുമയലയഹിത അനുപമ കുസുമം
ഇതളഴകതി രസികം
കനവെരിയും കതിരണിയും നിനവിൽ പ്രണയരസം
ആലിലത്താലികൾ തെന്നലിലാടും നീൾ മിഴിയിളകുമ്പോൾ
നീൾ മിഴിയിളകുമ്പോൾ
പ്രണയസുധാരസ ലാസ്യവിലാസം
തരളിത തിരുനടനം
മധുമയലയഹിത അനുപമ കുസുമം
ഇതളഴകതി രസികം

മിണ്ടാനും വന്നതില്ല ചാരുതരുനിരയിൽ
ആരാനും പാടിയില്ല മോഹമലർവനിയിൽ
താരകങ്ങളണയുന്നോ പോകുമീവഴിയിൽ
കണ്ണുചിമ്മി മറയുന്നു കന്നിരാവൊളികൾ
താഴെ മായും ജീവിതങ്ങൾ വർഷമേഘമെങ്ങുപോയ്
വർഷ മേഘമെങ്ങുപോയ്

പ്രണയസുധാരസ ലാസ്യവിലാസം
തരളിത തിരുനടനം
മധുമയലയഹിത അനുപമ കുസുമം
ഇതളഴകതി രസികം

വാർതിങ്കൾ താഴെയിറങ്ങിയോ കാർമുടി ചീകി മിനുക്കാനായ്
പൂത്തൊരുങ്ങി വന്നല്ലോ നീ കാണും കണ്ണിൻ കുളിരായ്
കണിക്കൊന്നപ്പൂ പോലാണോ തനിത്തങ്കത്തളിരാണോ
മാടത്തിൻ മുറ്റത്തെ മന്ദാരപ്പൂങ്കൊമ്പിൽ
മഞ്ഞുനിലാവിന്റെ താരകക്കുഞ്ഞേ
വാർതിങ്കൾ താഴെയിറങ്ങിയോ
കാർമുടി ചീകി മിനുക്കാനായ്
പൂത്തൊരുങ്ങി വന്നല്ലോ നീ കാണും കണ്ണിൻ കുളിരായ്

പ്രണയസുധാരസ ലാസ്യവിലാസം
തരളിത തിരുനടനം
മധുമയലയഹിത അനുപമ കുസുമം
ഇതളഴകതി രസികം
ഇതളഴകതി രസികം
ഇതളഴകതി രസികം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts