കുഞ്ഞി കാരണവർ (കാരണവർ)
This page was generated on April 27, 2024, 11:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംരാജേഷ്‌ അപ്പുക്കുട്ടന്‍
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍വിപിൻ സേവ്യർ ,രാജേഷ്‌ അപ്പുക്കുട്ടന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിവ്യദർശൻ ,മാമുക്കോയ ,ശശി കലിംഗ ,സുനിൽ സുഖദ
ഗാനത്തിന്റെ വരികള്‍
Last Modified: November 22 2014 17:34:53.

ഏലേലോ...തക തക തോം
ഏലേലോ...തക തക തോം...
ഏലേലോ...തകതക തോം തകതക തോം...
ഏലേലോ...

കൂടു വെച്ചേ പടിയും വെച്ചേ...
മേലകത്തെ ഒരു കുഞ്ഞി കാരണവർ...
കാലിന്മേലേ കാലും വെച്ചു് ഇരിക്കുന്നല്ലോ
തറവാടി കാരണവർ...
ആകാശം ചുമക്കുന്നോൻ താൻതാൻ എന്നൊരു ഭാവത്തിൽ
ലോകത്തിൻ നടത്തിപ്പും തന്റേതെന്നൊരു ശീലത്തിൽ
എന്നാലും കനിവിന്റെ കലവറ തുറന്നേ...
കാരണവർ...കാരണവർ...കാരണവർ...
ഓ വീരനവൻ...വീരനവൻ...വീരനവൻ...

കാറ്റു തൊട്ട പൂവല്ല....അരുമ മാൻ‌കിടാവല്ല...
ചീറിവന്ന പുലിയല്ല...വീശിടുന്ന തിരയല്ല
കാത്തോരുടെ കാലം കണ്മുന്നിൽ തേടും മൊഴിയാണേ
മറ്റാരുടെ നോവും തൻ നെഞ്ചിൽ പോറ്റും അലിവാണേ...
അലിവേ...
ഉള്ളിനുള്ളിൽ തീയും വെച്ചു് കാതലിൻ കരുത്താണു്
കടലിനടിയിൽ ആരും കാണാ ചിപ്പിക്കുള്ളിലെ മുത്താണു്...
കാരണവർ...കാരണവർ...കാരണവർ...
ഓ വീരനവൻ...വീരനവൻ...വീരനവൻ....

തൂശനില ചോറുണ്ടു്....അരിയ തൈർ സ്വാദുണ്ടു്...
കൂട്ടു കറിക്കൂട്ടുണ്ടു്...ഊണിനുണ്ടു് കേമത്തം
കാർന്നോരെ കാരും വൻ കള്ളന്മാരോ തിരിയാതെ
ഉറ്റോരുടെ ഭാവം കണ്മുന്നിൽ കാട്ടും മുറയാലേ...
അരികേ....
കല്ലിനുള്ളിൽ മോഹം മായ്ച്ചും കോമളൻ നടപ്പാണേ
പറയുവാൻ ഒരാളെ കാത്തോ പൊട്ടിത്തകരണ മനസ്സാണേ...
കാരണവർ...കാരണവർ...കാരണവർ...
ഓ വീരനവൻ...വീരനവൻ...വീരനവൻ....
(കൂടു വെച്ചേ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts