സുഖമുള്ളതാണെനിക്ക് (മഷിത്തണ്ട് )
This page was generated on April 25, 2024, 5:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംജിന്റോ ജോൺ
ഗാനരചനമുരുകൻ കാട്ടാക്കട
ഗായകര്‍മുരുകൻ കാട്ടാക്കട
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 18 2014 19:27:18.
സുഖമുള്ളതാണെനിക്കെല്ലാ ദിനങ്ങളും
കരയുമ്പോഴാണെനിക്കാത്മസുഖം
ഒറ്റയ്ക്കിരിക്കുവാന്‍ സങ്കടതീയ്ക്കു മേല്‍
വെട്ടി തിളയ്ക്കുവാന്‍ ഏറെയിഷ്ടം
ഒറ്റയ്ക്കിരിക്കുവാന്‍ സങ്കടതീയ്ക്കു മേല്‍
വെട്ടി തിളയ്ക്കുവാന്‍ ഏറെയിഷ്ടം
സുഖമുള്ളതാണെനിക്കെല്ലാ ദിനങ്ങളും
കരയുമ്പോഴാണെനിക്കാത്മസുഖം
കണ്ണീരിനോടു ഞാന്‍ ഇപ്പോള്‍ പിണക്കമാ-
ണൊറ്റിക്കൊടുക്കുവോനാണ് കണ്ണീര്‍
കണ്ണീരിനോടു ഞാന്‍ ഇപ്പോള്‍ പിണക്കമാ-
ണൊറ്റിക്കൊടുക്കുവോനാണ് കണ്ണീര്‍
സുഖമുള്ളതാണെനിക്കെല്ലാ ദിനങ്ങളും
കരയുമ്പോഴാണെനിക്കാത്മസുഖം
ഒറ്റയ്ക്കിരിക്കുവാന്‍ സങ്കടതീയ്ക്കു മേല്‍
വെട്ടി തിളയ്ക്കുവാന്‍ ഏറെയിഷ്ടം

കയ്യില്‍ നിന്നൂര്‍ന്നു പൂ പൊയ്കയില്‍ നീന്തുന്ന
കണ്ടു കരഞ്ഞിടും കുട്ടി പോലെ
വര്ണ്ണങ്ങള്‍ ഊര്‍ന്നു പോകുന്നതും നോക്കി ഞാന്‍
മിണ്ടാതിരിക്കയാണിന്നു വീണ്ടും
അപ്പോഴെന്നുള്ളിലെ സ്നേഹിതന്‍ യാചിപ്പൂ
ഒറ്റയ്ക്കിരിക്കാം ഒരല്പ്പനേരം
അപ്പോഴെന്നുള്ളിലെ സ്നേഹിതന്‍ യാചിച്ചു
ഒറ്റയ്ക്കിരിക്കാം ഒരല്പ്പനേരം
വൈദ്യുത സ്പര്ശകമകന്നു ഞാനൊറ്റയ്ക്ക്
വാതില്‍ അടച്ചിരിക്കുമ്പോള്‍ നിരാലംബന്‍

നീ അരുതാത്തത് ചെയ്തു നീ നിര്‍മമന്‍
നീ അരുതാത്തത് ചെയ്തു നീ നിര്‍മമന്‍
നീ വെറുക്കപെടാനുചിതന്‍ ഈ വാക്കിനാല്‍
നീ തീയകന്നു കരിഞ്ഞ കനല്‍ക്കണം
നീ ഒഴുക്കെന്നോ മറന്ന മഹാനദി
ആരവം ആര്ത്തിരമ്പുന്നു ഞാനറിയുന്നു ഞാന്‍
കൊടുതി തീര്‍ന്നുത്സവം തീര്‍ന്നോരീ അങ്കണം
ആരവം ആര്ത്തിരമ്പുന്നു ഞാനറിയുന്നു ഞാന്‍
കൊടുതി തീര്‍ന്നുത്സവം തീര്‍ന്നോരീ അങ്കണം
ഞാന്‍ നിരാലംബന്‍ ആത്മ ശൂന്യന്‍
വെറും പേരിനു വചനവും ചലനവും പേറുവോന്‍
ഞാന്‍ നിരാലംബന്‍ ആത്മ ശൂന്യന്‍
വെറും പേരിനു വചനവും ചലനവും പേറുവോന്‍


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts