കരിമാരിപ്പാടം (വെയിലും മഴയും )
This page was generated on April 27, 2024, 7:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഅശോകൻ അർജ്ജുനൻ
ഗാനരചനപ്രമോദ് പയ്യന്നൂര്‍
ഗായകര്‍വിശ്വജിത്ത് ,സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുധീർ കരമന ,Prabha Rachel
ഗാനത്തിന്റെ വരികള്‍
Last Modified: October 31 2014 11:03:48.
മഴവെയിൽ യാത്രയാം ജീവിതപാതയില്‍
വെയിൽമഴ നൂലിഴ പതിരില്ലാതടരുന്നെ

കരിമാരിപ്പാടം കതിരണിഞ്ഞൂ
കനവിന്റെ മാരിവിൽ പൂത്തുലഞ്ഞൂ
കടൽതാണ്ടി കാറ്റൊരു
കടൽതാണ്ടി കാറ്റൊരു കരിമുകിൽക്കൂട്ടത്തിൽ
കഥകലാ ശിൽപ്പങ്ങൾ മെനയുന്നു
കഥകലാ ശിൽപ്പങ്ങൾ മെനയുന്നു
കരിമാരിപ്പാടം കതിരണിഞ്ഞൂ
കനവിന്റെ മാരിവിൽ പൂത്തുലഞ്ഞൂ

ഒഴിവയർ നോവിന്റെ നിറകൽപ്പന മിഴിയവേ
പലവേഷ വഴിയാത്ര വെറുതെയായ് പൊഴിയവേ
അരുമയാം കനവിനാൽ
അരുമയാം കനവിനാൽ ഇടനെഞ്ചു പിടയവേ
ചെഞ്ചേറും ചേറിൽ നിന്നൊരു ദൈവമുണരവേ
ചെഞ്ചേറും ചേറിൽ നിന്നൊരു ദൈവമുണരവേ
ഉലയൊന്നായ് ഉയിരാർന്ന് ചിതയായ് പടരവേ
അറിവീല നിങ്ങളീ ഭാവനകൾ
മഴവിൽ ശിൽപ്പത്തിൻ നൊമ്പരങ്ങൾ

മഴമേളവട്ടം മഴമേളവട്ടം വെയിൽൽമേഘവെട്ടം
മേൽപ്പുരതട്ടം മേൽപ്പുരതട്ടം
ജീവിതവെട്ടം ജീവിതവെട്ടം
മഴമേളവട്ടം വെയിൽൽമേഘവെട്ടം
മേൽപ്പുരതട്ടം ജീവിതവെട്ടം
മഴമരച്ചില്ലയിൽ മിന്നാമിനുങ്ങുകൾ
ചെലൊത്ത് കത്തുന്ന നേരം
നമ്മുടെ കൂടാരം ചോരുന്ന കാലം


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts