മാനേ മാനേ (ഇയ്യോബിന്റെ പുസ്തകം )
This page was generated on March 29, 2024, 7:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംനേഹ എസ് നായർ ,യക്സൺ ഗാരി പെരേര
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍അനിൽ രാം ,നേഹ എസ് നായർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഫഹദ് ഫാസില്‍ ,ഇഷ ഷർവാണി
ഗാനത്തിന്റെ വരികള്‍
Last Modified: November 05 2014 19:25:03.
മാനേ മാനേ ..അഴകുള്ള പുള്ളിമാനേ
നീരോടും മലയരികേ ..
നിന്നെ കാണാനായി കൊതിവളരേ
മാനേ മാനേ അഴകുള്ള പുള്ളിമാനേ
മാനേ മാനേ അഴകുള്ള പുള്ളിമാനേ
നീരോടും മലയരികെ
നിന്നെ കാണാനായി കൊതിവളരേ

പുതുമണ്ണ് കുളിരുന്നേ തെന്നിവരും പൂമഴയിൽ
ആടിമാസം കുന്നിന്മേൽ താണിറങ്ങുന്നെ മാരിവിൽ തേര്
മന്ദാരം പൂത്തു കണ്ടതില്ലാ നിന്നെ
എങ്ങെ നീ പോയ്‌ കുഞ്ഞിളം മാനേ പൊന്നഴകേ
ഒന്ന് വാ കണ്മണിയെ ഒന്ന് വാ പൊന്നഴകേ

മാനേ മാനേ അഴകുള്ള പുള്ളിമാനേ
നീരോടും മലയരികേ
നിന്നെ കാണാനായി കൊതിവളരേ

മേലെ നീലക്കടമ്പും പൂക്കുന്നതുണ്ടേ
നിന്നോർമ്മയാലെ
താഴെ പീലിക്കുഴമ്പും ആടുന്നതുണ്ടേ നീ വന്നതുപോലെ
അകലേ കതിരോൻ ദൂരെ മറയാറായി
എവിടെ നീ
അകലേ കതിരോൻ ദൂരെ മറയാറായി
എവിടെ നീ

മാനേ മാനേ പാലപ്പൂ മണമുണർന്നേ
നിന്നെ കാണാനായ് കാത്തുനിന്നേ
ചേലുള്ള മാനേ ചേലുള്ള മാനേ
ഓ മാനേ ചേലുള്ള മാനേ
അഴകുള്ള മാനേ മാനേ
ചേലുള്ള മാനേ ചേലുള്ള മാനേ
പുള്ളിമാനേ..


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts