തീയാട്ടത്തിനു ചൂട്ടുകെട്ടി (ഇയ്യോബിന്റെ പുസ്തകം )
This page was generated on April 26, 2024, 6:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംനേഹ എസ് നായർ ,യക്സൺ ഗാരി പെരേര
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വാലിദ് ബെൻസീം ,അമല സി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 24 2014 17:48:14.

ചെമ്മാനം താഴത്തെ കുമ്മാട്ടിക്കുന്നും
കുന്താലിപ്പട വന്നു കെളച്ചെടുത്തേ...
കണ്ണാടിയാറിനും കൈനാറിപ്പൂവിനും
തെമ്മാടിക്കൂട്ടങ്ങൾ വെല പറഞ്ഞേ...
തീയാട്ടത്തിനു ചൂട്ടുകെട്ടി കൊണ്ടാ
കാരിച്ചാറും കൊള്ളിമീനും കൊണ്ടാ
പൊയ്യാ പൊയ്യാരേ കൊള്ളിമീനും കൊണ്ടാ...
തീയാട്ടത്തിനു ചൂട്ടുകെട്ടി കൊണ്ടാ...
(തീയാട്ടത്തിനു...)

ഇരുളാളൻകാട്ടിലൊരടയാളം കണ്ടേ
തീയാണോ കനലാണോ മലവാകയോ...
തെറകൊണ്ട പാതിര പടിയോളം വന്നേ
പടകാളി തിരയാളി പുലരും വരെ...
പുലരും വരെ....
(തീയാട്ടത്തിനു...)

ഓർമ്മകൾ പൊഴിയുമീ വീഥിയിൽ...
മൂകമായ് നിൻ നിഴൽ...തേടി ഞാൻ...

(തീയാട്ടത്തിനു...)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts