മകനേ മായരുതേ (മമ്മിയുടെ സ്വന്തം അച്ചൂസ് )
This page was generated on June 14, 2024, 5:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംടി എസ് ഭരത് ലാൽ
ഗാനരചനആലങ്കോട് ലീലാകൃഷ്ണൻ
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഗായത്രി (ശ്രീധന്യ) ,ഊര്‍മ്മിള ഉണ്ണി ,മാസ്റ്റർ റെനിഷ്
ഗാനത്തിന്റെ വരികള്‍
Last Modified: October 03 2014 12:39:58.

മകനേ മായരുതേ നീ...ദൂരേ...മറയരുതേ നീ...
ഏതേതോ മായാവർണ്ണങ്ങൾ ചൂടി പോരുമോ...
വാശിയിലെന്മടിയേറാൻ...
കരയാതൊരു മണിമുത്തായ് പോരൂ...തേന്മലരേ....
മകനേ മായരുതേ നീ...

കരൾക്കാമ്പിലെങ്ങും കളിവീടു കൂട്ടി
കരുമാടിക്കളിയാടുമുണ്ണി...
കുളിരാങ്കുരുന്നേ...കണിമലരായി വിരിയുന്ന പുലരിക്കിനാവേ
മിഴികൾ ബാഷ്പതടാകങ്ങളാകും
ഉയിരേ നിൻ ചിരി തെളിയുമ്പോൾ
ഓരോ ദിനവും തേടിയിരിക്കും നിറയും മിഴികൾ പൂട്ടാതെ
നിൻ ചിരിയിൽ മദിക്കാതിരിക്കും...നിന്നമ്മ...

മകനേ മായരുതേ നീ...ദൂരേ...മറയരുതേ നീ...
ഏതേതോ മായാവർണ്ണങ്ങൾ ചൂടി പോരുമോ...
വാശിയിലെന്മടിയേറാൻ...
കരയാതൊരു മണിമുത്തായ് പോരൂ...തേന്മലരേ....
മകനേ മായരുതേ നീ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts